മീസിൽസ്​^റു​െബല്ല വാക്സിനേഷൻ അവസാനഘട്ടത്തിലേക്ക്

മീസിൽസ്-റുെബല്ല വാക്സിനേഷൻ അവസാനഘട്ടത്തിലേക്ക് ആലുവ: കീഴ്മാട് പഞ്ചായത്തിൽ മീസിൽസ്-റുെബല്ല വാക്സിനേഷൻ അവസാനഘട്ടത്തിലേക്ക്. എല്ലാ സ്കൂളുകളിലും അംഗൻവാടികളിലും കേന്ദ്രീകരിച്ച് നടത്തിയ ആദ്യഘട്ട പ്രവർത്തനം പൂർത്തിയായി. 80ൽ കുറവ് കുത്തിെവപ്പെടുത്ത സ്കൂളിൽ ഇൗ മാസം പത്തിനകം നടത്താൻ തീരുമാനമായി. കലക്ടറുടെ സന്ദേശം സ്കൂൾ അസംബ്ലികളിൽ വായിക്കും. ഇൗ മാസം നാല്, അഞ്ച് തീയതികളിൽ രാവിലെ ഒമ്പതുമുതൽ നാലുവരെ കീഴ്മാട് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ കുത്തിവെപ്പ് നടത്തും. രാജഗിരി, കാർമൽ ആശുപത്രികളിൽ ഇൗ മാസം പത്തുവരെ സൗജന്യമായി വാക്സിൻ ലഭിക്കും. കാഷിഫുൽ ഉലൂം മദ്റസ ഓഫ് ഖുർആൻ ആൻഡ് സയൻസിലെ വിദ്യാർഥികൾക്ക് കീഴ്മാട് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ കുത്തിവെപ്പെടുത്തു. പഞ്ചായത്ത് ഭരണസമിതിയുടെ മേൽനോട്ടത്തിൽ ഡോ. ലിസ്യു സെബാസ്റ്റ്യൻ, ഡോ. ഉണ്ണികൃഷ്ണൻ, ഹെൽത്ത് ഇൻസ്പെക്ടർ എം.ബി. ഷാജി, ജൂനിയർ ഇൻസ്പെക്ടർ എം.ഐ. സിറാജ്, എസ്. സലിൽകുമാർ, എസ്.ആർ. സന്ധ്യമോൾ, പി.കെ. ശകുന്തള, ആർ. പ്രിയ, കെ.ബി. നസീറ, ബീനമോൾ, എസ്. ഡയാന എന്നിവർ നേതൃത്വം നൽകി. ക്യാപ്‌ഷൻ ea57 vaccination കാഷിഫുൽ ഉലൂം മദ്റസ ഓഫ് ഖുർആൻ ആൻഡ് സയൻസിലെ വിദ്യാർഥികൾക്ക് കീഴ്മാട് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ മീസിൽസ്-റുബെല്ല വാക്സിനേഷൻ കുത്തിവെപ്പ് നടത്തുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.