സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കടക്കാരൻ അറസ്​റ്റിൽ

പറവൂർ : ബുക്ക് വാങ്ങാനെത്തിയ ഏഴാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച സ്റ്റേഷനറി കടക്കാരൻ അറസ്റ്റിൽ. വടക്കേക്കര ചെട്ടിക്കാട് പാണ്ടിപ്പിള്ളി വീട്ടിൽ സ്റ്റീഫനെയാണ് (56) വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തത്. കൊട്ടുവള്ളിക്കാട് സ്കൂളിനു സമീപത്താണ് കട. രാവിലെ സ്കൂൾ ആരംഭിക്കുന്നതിനു മുമ്പാണ് സംഭവം. വിദ്യാർഥിനി അധ്യാപകരോട് വിവരം പറഞ്ഞതനുസരിച്ച് സ്കൂൾ അധികൃതരാണ് വടക്കേക്കര പൊലീസിനെ അറിയിച്ചത്. പൊലീസ് സ്കൂളിലെത്തി വിദ്യാർഥിനിയുടെ മൊഴിയെടുത്തശേഷം പ്രതിയെ പിടികൂടി. വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.