കളമശ്ശേരി: ഏലൂർ നഗരസഭ മഞ്ഞുമ്മലിൽ സ്ഥാപിക്കാനുദ്ദേശിച്ച പ്ലാസ്റ്റിക് സംസ്കരണ യൂനിറ്റിെൻറ ശിലാസ്ഥാപന ചടങ്ങിൽ സംഘർഷം. അഞ്ച് പ്രതിപക്ഷ കൗൺസിലർമാരുൾപ്പെടെ 23 പേരെ ഏലൂർ െപാലീസ് അറസ്റ്റ് ചെയ്തു. കേസെടുത്ത് ഇവരെ പിന്നീട് വിട്ടു. മഞ്ഞുമ്മൽ ആയുർവേദ ആശുപത്രി കാമ്പസിൽ സ്ഥാപിക്കുന്ന പ്ലാസ്റ്റിക് സംസ്കരണ യൂനിറ്റിെൻറ ശിലാസ്ഥാപന ചടങ്ങ് രാവിലെ തുടങ്ങിയപ്പോഴാണ് പരിസരവാസികൾക്ക് ആരോഗ്യപ്രശ്നം സൃഷ്ടിക്കുമെന്നും പ്രദേശം പ്ലാസ്റ്റിക് ഡമ്പിങ് യാർഡാകുമെന്നും പറഞ്ഞ് പ്രതിപക്ഷത്തെ കോൺഗ്രസ് കൗൺസിലർമാരുടെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധവുമായെത്തിയത്. നഗരസഭ അധ്യക്ഷയടക്കമുള്ള ഭരണപക്ഷ അംഗങ്ങളും പ്രദേശവാസികളും തമ്മിൽ വാക്കേറ്റമുണ്ടായി. ഇത് െകെയേറ്റത്തിലെത്തി. ഇതിനിടെ ചടങ്ങുമായി ബന്ധപ്പെട്ട് സ്ഥലത്ത് വലിച്ചുകെട്ടിയിരുന്ന ബാനർ പ്രതിഷേധക്കാരിൽ ചിലർ നശിപ്പിച്ചു. ഇത് നേരിയ സംഘർഷത്തിനിടയാക്കി. അതോടെ കൗൺസിലർമാരിൽ ചിലർ ഇടപ്പെട് ഇരു വിഭാഗക്കാെരയും സമാധാനിപ്പിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് ഏലൂർ പൊലീസും സ്ഥലത്തെത്തി. ഇതിനിടെ ചെയർപേഴ്സൻ കലക്ടറെ സംഭവം അറിയിച്ചു. യൂനിറ്റ് അവിടെതന്നെ സ്ഥാപിക്കണമെന്ന് കലക്ടർ നിർദേശിച്ചതായി ചെയർപേഴ്സൻ െപാലീസിനെ അറിയിച്ചു. അതോടെ പ്രതിഷേധക്കാരെ െപാലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോവുകയായിരുന്നു. തുടർന്ന് യൂനിറ്റിെൻറ ശിലാസ്ഥാപനം ചെയർപേഴ്സൻ സി.പി. ഉഷ നിർവഹിച്ചു. അതേസമയം, യൂനിറ്റ് മഞ്ഞുമ്മലിൽ സ്ഥാപിക്കുന്നതിന് മുമ്പ് പ്രദേശവാസികളുമായി സംസാരിക്കണമെന്ന് കഴിഞ്ഞ കൗൺസിലിൽ പറഞ്ഞിരുന്നതാണെന്ന് പ്രതിപക്ഷ കൗൺസിലർമാർ പറഞ്ഞു. മഞ്ഞുമ്മലിൽ ഉടൻ യൂനിറ്റ് തുടങ്ങുന്നതിൽ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നതായും അവർ പറഞ്ഞു. ശുചിത മാലിന്യ സംസ്കരണ മേഖലയിലെ ഏതെങ്കിലും ഒരു പദ്ധതി തുടങ്ങണമെന്ന സംസ്ഥാന സർക്കാർ നിർദേശത്തെ തുടർന്നാണ് മഞ്ഞുമ്മലിൽ പദ്ധതി തുടങ്ങാൻ തീരുമാനിച്ചത്. പ്രതിഷേധം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.