ആ​ശു​പ​ത്രി​കൾക്ക് പു​ന​ർ​ജീ​വ​േ​ന​​കി എ​ൻ.​എ​സ്.​എ​സ്​ വി​ദ്യാ​ർ​ഥി​ക​ൾ

പിറവം: ആരക്കുന്നം ടോക് എച്ച് എൻജിനീയറിങ് കോളജിെൻറ എൻ.എസ്.എസ് യൂനിറ്റ് ആഭിമുഖ്യത്തിൽ മൂന്നുനാൾ നീണ്ട പുനർജീവന ക്യാമ്പ് സംഘടിപ്പിച്ചു. സാേങ്കതികവിദ്യാഭ്യാസ വകുപ്പും എൻ.എസ്.എസ് ടെക്നിക്കൽ സെല്ലും നടത്തിയതാണ് ക്യാമ്പ്. വെള്ളിയാഴ്ച ഉച്ചക്ക് ആരംഭിച്ച ക്യാമ്പിൽ പ്രോഗ്രാം ഒാഫിസർ ലൈഫ് ജോണിെൻറ നേതൃത്വത്തിൽ 50 വിദ്യാർഥികളാണ് സന്നദ്ധപ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങിയത്. ആശുപത്രിയിലെ തുരുെമ്പടുത്ത് നശിക്കുന്ന കട്ടിലുകളും ഉപകരണങ്ങളും പുനർനിർമിച്ചു. പൊട്ടിപ്പൊളിഞ്ഞ് തകരാറിലായ വയറിങ് ശൃംഖലയുടെ അറ്റകുറ്റപ്പണി പൂർത്തീകരിച്ചു. ക്യാമ്പിൽ സാമൂഹിക രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖർ എത്തിയിരുന്നു. യുവത്വം ആശുപത്രികളുടെ പുനർനിർമാണത്തിന് എന്ന ലക്ഷ്യം മുൻനിർത്തിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. സമാപന ചടങ്ങിൽ അനൂപ് ജേക്കബ് എം.എൽ.എ, മുളന്തുരുത്തി ബ്ലോക്ക് വൈസ് പ്രസിഡൻറ് ഷാജി മാധവൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഇന്ദിര, സുധ എന്നിവർ പെങ്കടുത്തു. പെരുമ്പാവൂർ: യുവത്വം ആസ്തികളുടെ പുനർനിർമാണത്തിന് എന്ന മുദ്രാവാക്യത്തിൽ മേതല ഐ.എൽ.എം എൻജിനീയറിങ് കോളജിലെ എൻ.എസ്.എസ് വിദ്യാർഥികൾ പെരുമ്പാവൂർ ഗവ. ആയുർവേദ ആശുപത്രിക്ക് പുതുജീവൻ നൽകി. അധ്യാപകരുടെ നേതൃത്വത്തിൽ 60 വിദ്യാർഥികളടങ്ങുന്ന കൂട്ടായ്മയിലാണ് പുനർജനി പദ്ധതിക്ക് തുടക്കം കുറിച്ചത്. തുരുമ്പെടുത്ത കട്ടിലുകളും വീൽചെയറുകളും സോളാർ പാനലും അറ്റകുറ്റപ്പണി നടത്തി. ആയുർവേദ സസ്യങ്ങളുടെ സംരക്ഷണത്തിന് മുൻകൈയെടുത്തു. ഇലക്ട്രിക്കൽ, വെൽഡിങ്, പെയിൻറിങ് വർക്കുകളും ചെയ്തു. കുറുപ്പംപടി എസ്.ഐ പി.എം. ഷമീർ സേവനപദ്ധതി ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ കെ.എം. ഗിരിദാസ് അധ്യക്ഷത വഹിച്ചു. കോളജ് വൈസ് ചെയർമാൻ കെ.എം. ഷമീർ, ഐ.എൽ.എം ആർട്സ് കോളജ് പ്രിൻസിപ്പൽ ബെന്നി ചെറിയാൻ, എം.ആർ.എ പ്രസിഡൻറ് എം.വി. വർഗീസ്, രായമംഗലം ഏഴാം വാർഡ് മെംബർ ബിനീഷ് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.