ക​ട​മ്പ്ര​യാ​ർ തോ​ട് ​ൈക​യേ​റ്റം; റ​വ​ന്യൂ വ​കു​പ്പ് സ്​​ഥ​ലം സ​ന്ദ​ർ​ശി​ച്ചു

പള്ളിക്കര: പാടത്തിക്കര ചെറുതോട്ടുകുന്നേൽ- കടമ്പ്രയാർ തോട് വ്യാപകമായി ൈകയേറ്റം ചെയ്യപ്പെട്ടെന്ന നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കലക്ടറുടെ നിർദേശപ്രകാരം സബ് കലക്ടർ കെ.ബി. ബാബു സ്ഥലം സന്ദർശിച്ചു. ഇൻഫോപാർക്ക് രണ്ടാംഘട്ട മേഖലയിൽ മുത്തൂറ്റ് സ്ഥാപിക്കുന്ന സ്കൂളുമായി ബന്ധപ്പെട്ട പൈലിങ്മൂലമാണ് കുന്നത്തുനാട് പഞ്ചായത്തിലെ ചെറുത്തോട്ടുകുന്നേൽ കടമ്പ്രയാർതോട് മൂടി പോയത്. പൈലിങ്ങിെൻറ ചളി തോട്ടിൽ നിറഞ്ഞ് തോട് പൂർണമായും മൂടിപ്പോയെന്നാണ് പരാതി. വടവുകോട്^പുത്തൻകുരിശ് പഞ്ചായത്തിലെ ഒന്നാം വാർഡിലൂടെയും കുന്നത്തുനാട് പഞ്ചായത്തിലെ 15ാം വാർഡിലൂടെയും കടന്ന് പോകുന്ന തോട് ബ്രഹ്്മപുരം മേഖലയിൽ ഇൻഫോപാർക്കിെൻറ അകത്തുകൂടിയാണ് ഒഴുകുന്നത്. ഇത് തടഞ്ഞുെവച്ചിരിക്കുന്നതിനാൽ നീരൊഴുക്ക് ഇല്ലാതായി. 12 മീറ്റർ വീതിയുണ്ടായിരുന്ന തോട് ഇപ്പോൾ പൂർണമായും മൂടിയ അവസ്ഥയാണ്. ഇതിനെതിരെ നാട്ടുകാരുടെ നേതൃത്വത്തിൽ കൂട്ട പരാതി തയാറാക്കി കലക്ടർ, കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡൻറ് എന്നിവർക്ക് നൽകിയിരുന്നു. എന്നാൽ, ആർ.ഡി.ഒ ഉൾപ്പെടെയുള്ളവർ നടപടി സ്വീകരിക്കാൻ തയാറാകുന്നിെല്ലന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ വീണ്ടും കലക്ടർക്ക് പരാതി നൽകിയതോടെയാണ് സബ്കലക്ടർ സ്ഥലം സന്ദർശിച്ചത്. നേരേത്ത പാടത്ത് കൃഷി ഇറക്കിയിരുന്നപ്പോൾ കർഷകർ തോട് വൃത്തിയാക്കിയിരുെന്നങ്കിലും പിന്നീട് കൃഷി ഇല്ലാതാവുകയും ഈ ഭാഗം ഇൻഫോപാർക്ക് ഏെറ്റടുക്കുകയും ചെയ്തു. ഇതോടൊണ് പൈലിങ് ചളി തോട്ടിലേക്ക് തള്ളിയത്. കുടിവെള്ള ക്ഷാമം രൂക്ഷമായ ഈ പ്രദേശത്തെ നിരവധി കുടുംബങ്ങളുടെ കുടിവെള്ളം ഉൾപ്പെടെയുള്ള ആശ്രയം ഈ തോടായിരുന്നു. തോട് പൂർവ സ്ഥിതിയിൽ ആക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡൻറ് പി.പി. അബൂബക്കർ, വാർഡ് മെംബർ സുലൈഖ റഫീക്ക്, മുൻ മെംബർ എം.ബി. യൂനസ് എന്നിവരും സബ്കലക്ടറോടൊപ്പം ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.