ജേക്കബ് തോമസിനെതിരെ വിജിലൻസ് അേന്വഷണത്തിന് നീക്കം തിരുവനന്തപുരം: ഡി.ജി.പി ജേക്കബ് തോമസിനെതിരെ വിജിലൻസ് അേന്വഷണത്തിന് സർക്കാർ ശിപാർശ. സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുടെ ഡി.ജി.പിയാകാൻ സാധ്യതയുള്ള ജേക്കബ് േതാമസിനെതിരെയാണ് ഇപ്പോൾ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ശിപാർശ ചെയ്തിട്ടുള്ളത്. ടി.പി. സെൻകുമാർ ഇൗ മാസം 30ന് വിരമിക്കാൻ ഒരുങ്ങുന്ന സന്ദർഭത്തിൽ ആ സ്ഥാനത്തേക്ക് ജേക്കബ് തോമസിെൻറ പേരാണ് പരിഗണനയിലുള്ളത്. എന്നാൽ, വിജിലൻസ് അന്വേഷണം ആ സ്ഥാനത്തേക്ക് അദ്ദേഹത്തെ പരിഗണിക്കുന്നതിന് വിഘാതമാവുകയാണ്. തെൻറ ആത്മകഥയായ സ്രാവുകൾക്കൊപ്പം നീന്തുേമ്പാൾ എന്ന പുസ്തകത്തിൽ ഇദ്ദേഹം ചട്ടലംഘനം നടത്തിയതായി ചീഫ് സെക്രട്ടറി നളിനി നെറ്റോ സർക്കാറിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ആ സാഹചര്യത്തിൽ ഡി.ജി.പിയാകാനുള്ള ജേക്കബ് തോമസിെൻറ അവസരത്തിന് മങ്ങലേൽപിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.