വികസനകാര്യത്തിൽ മുഖ്യമന്ത്രിയുടെ നിലപാട്​ അഭിനന്ദനാർഹം–ഒ. രാജഗോപാൽ

വികസനകാര്യത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് അഭിനന്ദനാർഹം–ഒ. രാജഗോപാൽ കോഴിക്കോട്: വികസന കാര്യത്തിൽ കക്ഷിരാഷ്ട്രീയം നോക്കാതെയുള്ള മുഖ്യമന്ത്രി പിണറായി വിജയ​െൻറ നടപടി അഭിനന്ദനാർഹമെന്നും എന്നാൽ കൂടെയുള്ള ചിലരാണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നതെന്നും ഒ. രാജഗോപാൽ എം.എൽ.എ. കോഴിക്കോട്ട് വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രവും കേരളവും ഒന്നിച്ച് പോകണമെന്നാണ് അഭിപ്രായം. ത​െൻറ ചിരകാല സുഹൃത്തുകൂടിയായ രാംനാഥ് കോവിന്ദി​െൻറ രാഷ്ട്രപതി സ്ഥാനാർഥിത്വം സ്വാഗതം ചെയ്യുന്നു. ദലിതരെ ഉയർന്ന സ്ഥാനങ്ങളിലേക്ക് എത്തിക്കുന്നത് ബി.ജെ.പി മാത്രമാണ്. വിവാദങ്ങളിൽ അഭിരമിക്കുന്നവരാണ് മാധ്യമങ്ങൾ. മെട്രോ ഉദ്ഘാടനത്തിലും മാധ്യമങ്ങൾ വിവാദം സൃഷ്ടിച്ചു. പ്രധാനമന്ത്രി ക്ഷണിച്ചിട്ടാണ് കുമ്മനം രാജശേഖരൻ മെേട്രായിൽ യാത്ര ചെയ്തത്. വിവാദം ഉണ്ടാകുമെന്ന് മനസ്സിലാക്കിയിട്ടാണ് താൻ യാത്രയിൽ പെങ്കടുക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.