അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് അക്ഷരക്കൊയ്ത്ത് തുടങ്ങി

അങ്കമാലി: വായനയെ ഒരു സര്‍ഗപ്രക്രിയയായി സ്വീകരിക്കാന്‍ തുറവിയില്ലാതെ പോകുന്നത് വര്‍ത്തമാന കാലഘട്ടത്തിലെ ഒരു ദുരന്തമാണെന്ന് സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.സി. ദിലീപ് കുമാര്‍ മുന്നറിയിപ്പ് നല്‍കി. വായനദിനാഘോഷത്തോട് അനുബന്ധിച്ച് അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ചിട്ടുള്ള ഒരാഴ്ച നീണ്ടുനിൽക്കുന്ന അക്ഷരക്കൊയ്ത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുന്‍മന്ത്രി ബിനോയ് വിശ്വം എഴുതിയ 'ജലമാണ് വികസനം' എന്ന ലേഖനം വായിച്ചുകൊണ്ടാണ് അക്ഷരക്കൊയ്ത്ത് ഉദ്ഘാടനം ചെയ്തത്. പ്രസിഡൻറ് പി. ടി. പോള്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ഷേര്‍ളി ജോസ് പഞ്ചായത്ത് പ്രസിഡൻറുമാരായ അഡ്വ. കെ. തുളസി (കാലടി), ഷാജു വി. തെക്കേക്കര (കറുകുറ്റി), കെ. വൈ. വര്‍ഗീസ് (തുറവൂര്‍) അനിമോള്‍ ബേബി (മലയാറ്റൂർ) ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ടി.എം. വര്‍ഗീസ്, സിജു ഈരാളി, ജില്ല പഞ്ചായത്ത് അംഗങ്ങളായ സാംസണ്‍ ചാക്കോ, അഡ്വ. കെ. വൈ. ടോമി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി.പി. ജോര്‍ജ്, കെ. പി. അയ്യപ്പന്‍, എ.എ. സന്തോഷ്, അല്‍ഫോന്‍സ പാപ്പച്ചന്‍, വത്സ സേവ്യര്‍, റെന്നി ജോസ്, വനജ സദാനന്ദന്‍, ബി.ഡി.ഒ. ഏണസ്റ്റ് തോമസ്, സാക്ഷരതാ സമിതി അംഗങ്ങളായ കെ.പി. പോളി, കെ. കെ. സുരേഷ്, പി. ഐ. നാദിര്‍ഷാ, ഫാക്കല്‍റ്റി ബോര്‍ഡ് അംഗം, വി. ഐ. ചെറിയാന്‍, പ്രേരക്മാരായ പി.വി. രാധാ, ഷീല പൗലോസ് എന്നിവര്‍ പ്രസംഗിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.