ആലുവയിൽ 30 ഹർത്താൽ അനുകൂലികൾ അറസ്‌റ്റിൽ

ആലുവ: പുതുവൈപ്പിലെ പൊലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത ജില്ല ഹർത്താലിനോടനുബന്ധിച്ച് ആലുവയിൽ 30 ഹർത്താൽ അനുകൂലികളെ അറസ്‌റ്റ് ചെയ്തു. ബലംപ്രയോഗിച്ച് കടകളടപ്പിക്കാനും വാഹനം തടയാനും ശ്രമിച്ചതിനാണ് ഇവരെ അറസ്‌റ്റ് ചെയ്തതെന്ന് എസ്.ഐ ഇ.വി. കെഴ്സൻ പറഞ്ഞു. 30 പേരെ രണ്ടിടത്തുനിന്നാണ് അറസ്‌റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. സ്വകാര്യ ബസ് സ്‌റ്റാൻഡ്‌ ഭാഗത്ത് മാർക്കറ്റ് റോഡിൽ വാഹനങ്ങൾ തടയാൻ ശ്രമിച്ചവരെയാണ് ആദ്യം അറസ്‌റ്റ് ചെയ്തത്. ഇവിടെനിന്ന് 10 പേരെ കസ്‌റ്റഡിയിലെടുത്തു. ബാങ്ക് കവലയിൽ ഗ്രാൻഡ് ഹോട്ടൽ പരിസരത്ത് കടകളടപ്പിക്കാൻ ശ്രമിച്ചതിനും പ്രകടനം നടത്തിയതിനുമാണ് രണ്ടാമത്തെ സംഘത്തെ അറസ്‌റ്റ് ചെയ്തത്. 20 പേരെയാണ് ഇവിടെനിന്ന് പിടികൂടിയത്. അറസ്‌റ്റിലായവരെല്ലാം വെൽഫെയർ പാർട്ടി പ്രവർത്തകരാണെന്ന് എസ്.ഐ പറഞ്ഞു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. തിങ്കളാഴ്ചയിലെ ഹർത്താലുമായി സഹകരിക്കേണ്ടതില്ലെന്ന് ആലുവ മർച്ചൻറ്സ് അസോസിയേഷൻ തീരുമാനിച്ചിരുന്നു. മൂൻകൂർ പ്രഖ്യാപിക്കാത്ത ഹർത്താലുമായി സഹകരിക്കേണ്ടതില്ലെന്ന കേരള വ്യാപരി വ്യവസായി ഏകോപന സമിതി നിർദേശത്തെ തുടർന്നാണ് ഈ തീരുമാനം എടുത്തതെന്ന് ഭാരവാഹികൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.