മദ്യനയം സ്വാഗതാർഹം ^എംപ്ലോയീസ് അസോ.

മദ്യനയം സ്വാഗതാർഹം -എംപ്ലോയീസ് അസോ. മൂവാറ്റുപുഴ: എൽ.ഡി.എഫ് സർക്കാറി​െൻറ മദ്യനയം സ്വാഗതാർഹെമന്ന് ഓൾ കേരള ബാർ ഹോട്ടൽസ് ആൻഡ് റസ്റ്റാറൻറ്സ് എംപ്ലോയീസ് അസോസിയേഷൻ (എ.ഐ.ടി.യു.സി). കേരളജനതയുടെ വികാരം ഉൾക്കൊണ്ടും തൊഴിലാളിതാൽപര്യം സംരക്ഷിച്ചും തയാറാക്കിയതാണ് നയം. സുപ്രീംകോടതി വിധിമൂലം പൂട്ടിയ ദേശീയ, സംസ്ഥാന പാതയോരത്തെ ബാർ ഹോട്ടൽ തൊഴിലാളികളെ സംരക്ഷിക്കാൻ കൂടുതൽ നടപടി മദ്യനയത്തിൽ ഉൾപ്പെടുത്തണമെന്ന് സംസ്ഥാന കമ്മിറ്റി യോഗം സർക്കാറിനോട് അഭ്യർഥിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ, അസോസിയേഷൻ പ്രസിഡൻറ് കെ.കെ. അഷ്റഫ്, ജന.സെക്രട്ടറി ദിബു മംഗലശ്ശേരി, വൈസ് പ്രസിഡൻറ് വി.വി. ആൻറണി, വർക്കിങ് പ്രസിഡൻറ്, പട്ടാമ്പി രാജൻ, പട്ടം ശശിധരൻ, സുനിൽ മതിലകം, അരുൺ പി. ലാൽ, സാബു നെല്ലിക്കുന്നം, രാജേഷ് വെണ്ടാർ, സുരേഷ്, രാജീവ്, സജി കലാക്ഷേത്രം, മനോഹരൻ, ജിനു രാജേന്ദ്രന്‍, എം. അശോകൻ, മനോജ് ശശി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.