ജില്ല ആശുപത്രിയില്‍ കുട്ടികളിലെ വൈകല്യങ്ങള്‍ നേരത്തേ കണ്ടെത്താനുള്ള സൗകര്യമൊരുക്കും -– മന്ത്രി

ആലുവ: ജില്ല ആശുപത്രിയില്‍ കുട്ടികളിലെ വൈകല്യങ്ങള്‍ നേരത്തേ കണ്ടെത്താനുള്ള സൗകര്യമൊരുക്കുമെന്ന് മന്ത്രി കെ.കെ. ൈശലജ പറഞ്ഞു. രണ്ടര കോടിയാണ് സംവിധാനത്തിനായി െചലവഴിക്കുക. ഒരു വര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കാനാകുമെന്നും അവർ പറഞ്ഞു. പുതിയ ഒ.പി ബ്ലോക്കി​െൻറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ ആശുപത്രികള്‍ മികച്ച അവസ്‌ഥയിലേക്ക് മാറിക്കൊണ്ടിരിക്കുന്നതിന് ഉദാഹരണമാണ് പുതിയ ഒ.പി ബ്ലോക്ക്. ആശുപത്രി ഉദ്യോഗസ്‌ഥര്‍ നല്ലതല്ലെങ്കില്‍ സര്‍ക്കാര്‍ എന്ത് ചെയ്തിട്ടും കാര്യമില്ല. പൊതു ആരോഗ്യമേഖലയില്‍ മികച്ച സൗകര്യങ്ങൾ ഉണ്ടായിട്ടും സാധാരണക്കാര്‍ ചികിത്സ നടത്തി കടക്കാരായി മാറുകയാണ്. സൗജന്യ ചികിത്സ ലഭിക്കേണ്ടവര്‍ക്ക് അത് ലഭിക്കുന്നതടക്കമുള്ള അവസ്‌ഥയിലേക്ക് മാറ്റം വരണം. ആശുപത്രികള്‍ രോഗീ സൗഹൃദമാകണം. ആധുനിക സൗകര്യങ്ങളടക്കം ഒരുക്കി ചികിത്സാ െചലവ് ഗണ്യമായി കുറക്കേണ്ടതുണ്ട്. ഇതെല്ലാം ഉൾപ്പെടുത്തിയാണ് ആര്‍ദ്രം പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 175 സ്‌ഥലങ്ങളില്‍ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങും. 44 താലൂക്ക് ആശുപത്രികള്‍ക്ക് ഡയാലിസിസ് യൂനിറ്റുകള്‍ അനുവദിച്ചിട്ടുണ്ട്. ജില്ല ആശുപത്രികള്‍ക്ക് കാത്ത് ലാബ് സൗകര്യങ്ങള്‍ നൽകി തുടങ്ങി. ആലുവെയയും പരിഗണിക്കും. കളമശ്ശേരി മെഡിക്കല്‍ കോളജിന് 355 കോടിയും കൊച്ചി കാന്‍സര്‍ സ​െൻററിന് 310 കോടിയും നൽകും. പ്രധാന മെഡിക്കല്‍ കോളജുകളില്‍ 105 ഓങ്കോളജി തസ്തികകൾ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ല ആശുപത്രിയില്‍ അള്‍ട്രാ സോണോഗ്രാമിനായി 15 ലക്ഷം രൂപ നൽകുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഇന്നസ​െൻറ് എം.പി പറഞ്ഞു. ആശുപത്രിയിലെ മാമോഗ്രാം ചികിത്സ സൗജന്യമാക്കാന്‍ നഗരസഭ സഹായിക്കണമെന്നും അദ്ദേഹം പറഞ്ഞു. അന്‍വര്‍ സാദത്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു. ദേശീയ ആരോഗ്യ ദൗത്യം ജില്ല പ്രോഗ്രാം ഓഫിസര്‍ ഡോ. മാത്യൂസ് നമ്പേലി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡി.എം.ഒ ഡോ. എൻ.എ. കുട്ടപ്പന്‍ ഉപഹാര സമര്‍പ്പണം നടത്തി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. അബ്ദുല്‍ മുത്തലിബ്, ആലുവ നഗരസഭ ചെയര്‍പേഴ്‌സന്‍ ലിസി എബ്രഹാം, ജില്ല പഞ്ചായത്ത് ആരോഗ്യ സ്‌ഥിരം സമിതി അധ്യക്ഷ ജാന്‍സി ജോർജ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. നഗരസഭ വൈസ് ചെയര്‍പേഴ്‌സൺ സി. ഓമന, കൗണ്‍സിലര്‍മാരായ ഷൈജി ടീച്ചർ, രാജീവ് സക്കറിയ, ജില്ല പഞ്ചായത്ത് അംഗം സി.കെ. അയ്യപ്പന്‍ കുട്ടി, സെക്രട്ടറി കെ.കെ. അബ്ദുൽ റഷീദ്, ഹീമോഫീലിയ സ​െൻറര്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ. വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആശ സനില്‍ സ്വാഗതവും ആശുപത്രി സൂപ്രണ്ട് ഡോ. അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.