ഇൻഷുറൻസ് വിപണനത്തിൽ ദേശീയ സെമിനാർ

കൊച്ചി: എറണാകുളം ഇൻഷുറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഇൻഷുറൻസ് വിപണനത്തിൽ ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. 2017 ജൂൺ 20ന് എറണാകുളം ഇൻറർനാഷനൽ ഹോട്ടലിൽ നടക്കുന്ന ദേശീയ സെമിനാറിൽ ഇൻഷുറൻസ് ഡെവലപ്‌മ​െൻറ് ആൻഡ് റെഗുലേറ്ററി അതോറിറ്റി ചീഫ് ജനറൽ മാനേജർ രൺദീപ് സിങ് ജഗ്‌പാൽ, യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി മുൻ ജനറൽ മാനേജർ പി.സി. ജയിംസ്, കോളജ് ഓഫ് ഇൻഷുറൻസ് (മുംബൈ) അധ്യാപകൻ ഡോ. ജോർജ് തോമസ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഇൻഷുറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സെക്രട്ടറി ജനറൽ പി. വേണുഗോപാൽ ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യും. ഇൻഷുറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ എറണാകുളം ഇൻഷുറൻസ് ഇൻസ്റ്റിറ്റ്യൂട്ടാണ് സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്. മെഡിക്കൽ ക്യാമ്പ് കൊച്ചി: ഹൃേദ്രാഗം അനുഭവിക്കുന്നവർക്കായി ആസ്റ്റർ മെഡ്സിറ്റി ഒരാഴ്ച നീളുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. തിങ്കളാഴ്ച മുതൽ ശനിയാഴ്ച രാവിലെ 10 മുതൽ ഉച്ചക്ക് ഒന്ന് വരെയാണ് ക്യാമ്പ് നടക്കുക. ഡോക്ടർ കൺസൽട്ടേഷനും രജിസ്േട്രഷനും സൗജന്യമാണ്. ഡോക്ടർമാർ നിർദേശിക്കുന്നവർക്ക് പ്രത്യേക നിരക്കിൽ എക്കോ അല്ലെങ്കിൽ ടി.എം.ടി പരിശോധന നടത്താം. കൂടാതെ ബ്ലഡ്ടെസ്റ്റ്, ഇ.സി.ജി എന്നിവയ്ക്കും ഇളവുകൾ ഉണ്ടാകും. വിവരങ്ങൾക്ക് ഫോൺ: 81119 98143, 81119 98077. റിയൽ എസ്റ്റേറ്റ് രംഗത്ത് ജി.എസ്.ടിയും റിറയും: സെമിനാർ കൊച്ചി: കേരള റിയലറ്റേഴ്സ് അസോസിയേഷനും നാഷനൽ അസോസിയേഷൻ ഓഫ് റിയലറ്റേഴ്സ് ഇന്ത്യയും സംയുക്തമായി റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയെക്കുറിച്ചും ജി.എസ്.ടിയെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്ന സെമിനാർ സംഘടിപ്പിക്കുന്നു. 2017 ജൂൺ 19നാണ് പരിപാടി. വൈകിട്ട് 3.30 മുതൽ രാത്രി 8.30 വരെ കടവന്ത്രയിലുള്ള ഹോട്ടൽ ഒലിവ് ഡൗൺ ടൗണിലാണ് സെമിനാർ നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 99955 19000.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.