പട്ടികജാതി പട്ടികവർഗ ക്ഷേമസമിതി സന്ദര്‍ശനം

കൊച്ചി: കേരള നിയമസഭയുടെ പട്ടികജാതി-വർഗ ക്ഷേമസമിതി ജൂണ്‍ 21-ന്ജില്ല സന്ദര്‍ശിക്കും. 21ന് രാവിലെ 10.30ന് എറണാകുളം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും സന്നദ്ധ പ്രവര്‍ത്തകരെ െതരഞ്ഞെടുക്കുന്നു കൊച്ചി: കേരള സംസ്ഥാന യുവജന കമീഷന്‍ 2017-'18 സാമ്പത്തിക വര്‍ഷത്തിലെ പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോളജുകളിലും കോളനികളും മദ്യം, മയക്കുമരുന്ന് ദുരുപയോഗം, റാഗിങ്, സൈബര്‍ കുറ്റകൃത്യങ്ങൾ, തീവ്രവാദം എന്നിവക്കെതിരെയും റോഡ്സുരക്ഷ, മാനസികാരോഗ്യം എന്നിവ സംബന്ധിച്ചും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള സന്നദ്ധപ്രവര്‍ത്തകരെ തെരഞ്ഞെടുക്കുന്നതിനായി വാക്ക് ഇന്‍ ഇൻറര്‍വ്യൂ നടത്തുന്നു. ആലപ്പുഴ, എറണാകുളം ജില്ലകളിലുള്ളവര്‍ക്കായി 24-ന് ആലപ്പുഴ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് വാക്ക് ഇന്‍ ഇൻറര്‍വ്യൂ. അപേക്ഷ ഫോറം കമീഷ​െൻറ വെബ്‌സൈറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും, രണ്ട് ഫോട്ടോയും സഹിതം ഇൻറര്‍വ്യൂവിന് നേരിട്ട് ഹാജരാകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.