കൊച്ചി: മലങ്കര മാര്‍ത്തോമ സുറിയാനി സഭയുടെ തോന്ന്യാമല സെൻറ് തോമസ് മാര്‍ത്തോമ ഇടവക ഏര്‍പ്പെടുത്തിയിരിക്കുന്ന ഈശോ മാര്‍ തിേമാഥെയോസ് പുരസ്‌കാരത്തിന് ഇസാഫ് സ്ഥാപകനും ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിെൻറ മാനേജിങ് ഡയറക്ടറുമായ കെ. പോള്‍ തോമസ് അര്‍ഹനായി. 15,000 രൂപയും പ്രശസ്തിപത്രവുമടങ്ങിയതാണ് പുരസ്‌കാരം. ജൂണ്‍ 18ന് രാവിലെ 10.30 ന് തോന്ന്യാമല സെൻറ് തോമസ് മാര്‍ത്തോമ പള്ളിയില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ ജലവിഭവ മന്ത്രി മാത്യു ടി. തോമസ് പുരസ്‌കാരം സമ്മാനിക്കുമെന്ന് പുരസ്‌കാര കമ്മിറ്റി അധ്യക്ഷന്‍ ഗീവർഗീസ് മാര്‍ അത്തനേഷ്യസ് സഫഗ്രന്‍ മെത്രാപ്പോലീത്ത അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.