പട്ടിക വിഭാഗങ്ങളോടുള്ള അയിത്തവും പീഡനവും അവസാനിപ്പിക്കണം

ആലുവ: പട്ടിക വിഭാഗങ്ങളോടുള്ള അയിത്തവും പീഡനവും അവസാനിപ്പിക്കണമെന്ന് ഹിന്ദു സാംബവര്‍ സമാജം സംസ്‌ഥാന സെക്രട്ടറി സി.എസ്. രമേശ് ആവശ്യപ്പെട്ടു. എടത്തല സൗത്ത് ശാഖയുടെ പഠനോപകരണ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തി‍​െൻറ വിവിധ ഭാഗത്തും സംസ്‌ഥാനത്ത് പാലക്കാട്ടും കോഴിക്കോട്ടും നിലനിൽക്കുന്ന അയിത്തം അവസാനിപ്പിക്കാന്‍ കേന്ദ്ര, സംസ്‌ഥാന സര്‍ക്കാറുകള്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുടുംബയോഗം പഞ്ചായത്ത് അംഗം ലളിത ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. എം.സി. രാജേഷ് അധ്യക്ഷത വഹിച്ചു. പി.എം. അയ്യപ്പന്‍കുട്ടി, ഒ.കെ. ഗോപാലകൃഷ്ണൻ, വിജയന്‍ വാഴക്കുളം, എം.കെ. മാധവൻ, മണിയത്തറമല സുപ്രൻ, സതീഷ്, എം.എം. അയ്യപ്പൻ, പി.എം. സുബ്രഹ്മണ്യൻ, ശാന്ത കൃഷ്ണന്‍കുട്ടി, പി.കെ. അജയൻ, പി.കെ. അനു എന്നിവര്‍ സംസാരിച്ചു. അധ്യാപക ഒഴിവ് ആലുവ: കുട്ടമശ്ശേരി ഗവ. ഹൈസ്‌കൂളില്‍ താൽക്കാലിക പാര്‍ട്ട് ടൈം അറബിക് അധ്യാപക ഒഴിവുണ്ട്. യോഗ്യരായവർ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ചൊവ്വാഴ്ച രാവിലെ 11ന് ഓഫിസില്‍ ഹാജരാകണമെന്ന് പ്രധാനാധ്യാപിക അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.