ജനറൽ ആശുപത്രി ജീവനക്കാരനെ മർദിച്ചവരെ അറസ്റ്റ് ചെയ്യണം -സംയുക്ത സമരസമിതി കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റൻറ് എം.വി. മോഹനനെ മർദിച്ച ക്രിമിനലുകളെ അറസ്റ്റ് ചെയ്യണമെന്ന് വിവിധ സർവിസ് സംഘടനകളുടെ സംയുക്ത സമരസമിതി ആവശ്യപ്പെട്ടു. വെള്ളിയാഴ്ച വൈകീട്ട് ആറിന് മദ്യലഹരിയിൽ വഴക്കുണ്ടാക്കി തലയിൽനിന്ന് ചോരയൊലിക്കും വിധം ചികിത്സ തേടി ആശുപത്രിയിലെത്തിയ എടവനക്കാട് സ്വദേശി ആദർശും സുഹൃത്തുമാണ് ജീവനക്കാരനെ മർദിച്ചത്. തല പരിശോധിച്ച് മുറിവ് കഴുകി കെട്ടുന്നതിനിടെ പ്രകോപനമില്ലാതെ മോഹനനെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ മോഹനൻ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പ്രതിഷേധിച്ച് ജീവനക്കാർ ആശുപത്രി പരിസരത്ത് പ്രതിഷേധ യോഗം നടത്തി. എൻ.ജി.ഒ യൂനിയൻ ജില്ല സെക്രേട്ടറിയറ്റ് അംഗം ആർ. ഹരികുമാർ ഉദ്ഘാടനം ചെയ്തു. ജോയൻറ് കൗൺസിൽ ജില്ല കമ്മിറ്റി അംഗം കെ. ജയകുമാർ, എം.പി. മഹേഷ്, നഴ്സിങ് സൂപ്രണ്ട് ഫിലോമിന എന്നിവർ സംസാരിച്ചു. കെ.ജി.എൻ.എ ജില്ല സെക്രട്ടറി കെ.ജി. സോമജ, എൻ.ജി.ഒ യൂനിയൻ ജില്ല സെക്രേട്ടറിയേറ്റ് അംഗം എ. ഷീബ, യൂനിയൻ സംസ്ഥാന കൗൺസിൽ അംഗം വി.കെ. പ്രദീപ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.