മുളവുകാട്: എസ്.എസ്.എല്‍.സി, പ്ലസ് ടു, ഉന്നതവിജയികെളയും വായനമത്സരങ്ങളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികെളയും ഗ്രാമീണ വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തില്‍ അനുമോദിക്കും. 18ന് വൈകിട്ട് 4ന് പൊന്നാരിമംഗലം എച്ച്.ഐ.എച്ച്. എസ് ഹാളിലാണ് നടക്കുന്ന സമ്മേളനം ഡോ. എം. ലീലാവതി ഉദ്ഘാടനം ചെയ്യും. സാഹിത്യകാരന്‍ എം.വി. ബെന്നി മുഖ്യപ്രഭാഷണം നടത്തും. ബേബി മാസ്റ്റർ അധ്യക്ഷത വഹിക്കും. ഫെല്‍സി പായ്‌വ, ജെന്‍സി ജോർജ്, പി.വി. പീറ്റര്‍, രഘുത്തമന്‍ എന്നിവര്‍ സംസാരിക്കും. ഇൻഷുറൻസ് വിപണനം: ദേശീയ സെമിനാർ കൊച്ചി: എറണാകുളം ഇൻഷുറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഇൻഷുറൻസ് വിപണനത്തിൽ ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. 2017 ജൂൺ 20ന് എറണാകുളം ഇൻറർനാഷനൽ ഹോട്ടലിൽ നടക്കുന്ന സെമിനാർ ഇൻഷുറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സെക്രട്ടറി ജനറൽ പി. വേണുഗോപാൽ ദേശീയ സെമിനാർ ഉൽഘാടനം ചെയ്യും. വിദഗ്ധർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഇൻഷുറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ എറണാകുളം ഇൻഷുറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ആണ് സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്. അഡ്വ. പി.വി. മാത്യുവിെൻറ നിര്യാണത്തില്‍ അനുശോചിച്ചു കൊച്ചി: അഡ്വ. പി.വി. മാത്യുവിെൻറ നിര്യാണത്തില്‍ ആരക്കുന്നം എ.പി. വര്‍ക്കി മിഷന്‍ ആശുപത്രി ബോര്‍ഡ് ഓഫ് ഗേവണേഴ്‌സ് അനുശോചിച്ചു. ആശുപത്രിയുടെ ശൈശവദശയില്‍ ഒന്നര വര്‍ഷക്കാലം ബോര്‍ഡ് സെക്രട്ടറിയായിരുന്ന അഡ്വ. പി.വി. മാത്യുവിെൻറ ദീര്‍ഘവീക്ഷണത്തോടുകൂടിയ പ്രവര്‍ത്തനമാണ് ആശുപത്രിക്ക് ബാലാരിഷ്ടതകള്‍ പിന്നിടാനായതെന്ന് ബോര്‍ഡ് സെക്രട്ടറി എം.ജി. രാമചന്ദ്രന്‍ അനുസ്മരിച്ചു. ആശുപത്രി അങ്കണത്തില്‍ കൂടിയ യോഗത്തില്‍ ജീവനക്കാരുടെ പ്രതിനിധികൾ, മെഡിക്കല്‍ സൂപ്രണ്ട് ഡോ. പി.ഐ. കൃഷ്ണൻ, അഡ്മിനിസ്‌ട്രേറ്റര്‍ സുജിത്ത് വര്‍ഗീസ് തുടങ്ങിയവരും അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.