കളമശ്ശേരി: ഇടപ്പള്ളി ടോൾ എ.കെ.ജി യൂനിറ്റ് കേരള സീനിയർ സിറ്റിസൺസ് ഫോറം സ്റ്റേറ്റ് - സി.ബി.എസ്.ഇ സിലബസുകളിൽ മികച്ച മാർക്കോടെ പാസായ വിദ്യാർഥികൾക്ക് കാഷ് അവാർഡ് നൽകാൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കളമശ്ശേരി നഗരസഭ പ്രദേശത്ത് താമസക്കാരായിരിക്കണം. ഉയർന്ന മാർക്ക് നേടി വിജയിച്ചവർ എ.കെ.ജി വായനശാലയിൽ മാർക്ക് ലിസ്റ്റിെൻറ പകർപ്പ് സഹിതം 23ന് അഞ്ചിനുമുമ്പ് അപേക്ഷിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ: 99953 75385, 94969 75237. വൈദ്യുതി മുടങ്ങും കളമശ്ശേരി: 220 കെ.വി കളമശ്ശേരി സബ് സ്റ്റേഷനിൽ ട്രാൻസ്ഫോർമറിൽ കപ്പാസിറ്റി ഉയർത്തുന്നതിെൻറ ഭാഗമായി ഞായർ, തിങ്കൾ ദിവസങ്ങളിലായി സബ് സ്റ്റേഷനിൽ നിന്നുള്ള 11 കെ.വി ഫീഡറുകളിൽനിന്ന് വൈദ്യുതി ഭാഗികമായി തടസ്സപ്പെടാൻ സാധ്യതയുള്ളതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.