പി.വി. മാത്യുവി‍െൻറ വിയോഗം തുരുത്ത് ഗ്രാമദളം ലൈബ്രറിക്ക് തീരാനഷ്‌ടം

ആലുവ: എഫ്.ബി.ഒ.എ മുൻ ദേശീയ സെക്രട്ടറി . വായനശാലയുടെ ആവശ്യങ്ങളിലെ ആദ്യ സഹായഹസ്തമായിരുന്നു അദ്ദേഹം. ഫിസാറ്റ് ചെയർമാനായിരിക്കെ കെ.വൈ എൽ.പി സ്കൂൾ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യാനും അദ്ദേഹം താൽപര്യമെടുത്തിരുന്നു. വായനശാലയിൽ വിദ്യാർഥികൾക്ക് പഠനപരിപാടികൾ, ചർച്ച, ക്ലാസുകൾ തുടങ്ങിയവ നടത്തുന്നതിന് കസേര, ഫാൻ എന്നിവയും അദ്ദേഹം അനുവദിച്ചിരുന്നു. പൊതുസമൂഹത്തിന് തികഞ്ഞ മനുഷ്യസ്നേഹിയെ നഷ്ടപ്പെട്ടതുപോലെ വായനശാലക്ക് ദീർഘദർശിയായ അക്ഷരസ്നേഹിയെയാണ് നഷ്ടമായതെന്ന് ഭാരവാഹികൾ അനുശോചനസന്ദേശത്തിൽ പറഞ്ഞു. റേഷന്‍ കാര്‍ഡ് വിതരണം നാളെ മുതല്‍ ആലുവ: താലൂക്കിലെ പുതിയ റേഷന്‍ കാര്‍ഡുകള്‍ തിങ്കളാഴ്ച മുതല്‍ 27 വരെ വിവിധ സ്‌ഥലങ്ങളില്‍ വിതരണം ചെയ്യും. 19ന് വിതരണം ചെയ്യുന്ന റേഷന്‍ കടകളുടെ നമ്പറുകളും സ്‌ഥലവും നമ്പര്‍ 208: എടക്കുന്ന് പാരിഷ് ഹാള്‍, 221: നായത്തോട് സ​െൻറ് ജോര്‍ജ് പാരിഷ് ഹാള്‍, 217 : ചാലക്കല്‍ ദാറുസലാം എല്‍.പി സ്‌കൂള്‍, 223 : നാലാം മൈല്‍ അംഗന്‍വാടി, 53, 55, 197 : ചെങ്ങമനാട് ശ്രീരംഗം ഓഡിറ്റോറിയം. 20ന് വിതരണം ചെയ്യുന്ന റേഷന്‍ കടകളുടെ നമ്പറുകളും സ്‌ഥലവും 216: ആലുവ റേഷന്‍ ഡിപ്പോ, 239 : ആലുവ പൊതുമരാമത്ത് ക്വാര്‍ട്ടേഴ്‌സ്, 260 : ശിവജിപുരം, 118 : കിടങ്ങൂര്‍ റേഷന്‍ കട, 119 : ആനപ്പാറ പാരിഷ് ഹാള്‍, 164, 224 : ശ്രീമൂലനഗരം കമ്യൂണിറ്റി ഹാള്‍ 255 : കുറുമ്പകാവ് രേവതി മന്ദിരം. 21ന് വിതരണം ചെയ്യുന്ന റേഷന്‍ കടകളുടെ നമ്പറുകളും സ്‌ഥലവും 193, 113 : പാലിശേരി എസ്.എന്‍.ഡി.പി ഹാള്‍, 124 : മരങ്ങാടം ചര്‍ച്ച് പാരിഷ് ഹാള്‍, 200 : കടൂപ്പാടം ഹിദായത്തുല്‍ ഇസ്ലാം മദ്റസ, 22 : സെബിയൂര്‍ സ​െൻറ് സെബാസ്റ്റ്യന്‍ ചര്‍ച്ച്, 138 : നീലീശ്വരം അസംപ്ഷന്‍ മൊണാസ്ട്രി, 140: നടുവട്ടം സ​െൻറ് ആൻറണീസ് പാരിഷ് ഹാള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.