മദ്യനയത്തിനെതിരെ മാർച്ചും ധർണയും

നെട്ടൂർ: മദ്യനയത്തിനെതിരെ വെൽഫെയർ പാർട്ടി കുമ്പളം പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. മാടവന ജങ്ഷനിൽനിന്ന് ആരംഭിച്ച് പഞ്ചായത്ത് ഓഫിസിന് മുന്നിൽ സമാപിച്ചു. ധർണ ജില്ല ജനറൽ സെക്രട്ടറി േജ്യാതിവാസ് പറവൂർ ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ സമാധാനജീവിതം തകർക്കുന്നതാണ് എൽ.ഡി.എഫി​െൻറ മദ്യനയമെന്ന് അദ്ദേഹം പറഞ്ഞു. തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റി പ്രസിഡൻറ് വി.കെ. മുഹമ്മദ് സാലി അധ്യക്ഷത വഹിച്ചു. കുമ്പളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് നിസാർ കുമ്പളം, കൊച്ചി താലൂക്ക് മദ്യവിരുദ്ധ സമിതി പ്രസിഡൻറ് അജാമളൻ, എം.എ. അബ്ദു എന്നിവർ സംസാരിച്ചു. ദാസൻ കുമ്പളം, ശരീഫ്, വി.കെ. ഹംസ, എൻ.കെ. മുഹമ്മദ് കുഞ്ഞ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.