കേബിള്‍ വലിക്കാന്‍ കുഴി; റെയില്‍വേ സ്റ്റേഷന്‍ റോഡ് അപകടക്കെണി

ആലുവ: സ്വകാര്യ മൊബൈല്‍ കമ്പനിയുടെ കേബിള്‍ വലിക്കാന്‍ കുഴിയെടുത്തതുമൂലം റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ അപകടങ്ങള്‍ ഒഴിയുന്നില്ല. പമ്പ് കവലക്കും റെയില്‍വേ സ്റ്റേഷനും ഇടയിലുള്ള റോഡിന് നടുവിലൂടെയാണ് കഴിഞ്ഞയാഴ്ച കേബിള്‍ വലിച്ചത്. ഇത് കൃത്യമായി മൂടാത്തതിനാല്‍ ബൈക്കുകള്‍ കേബിള്‍ വലിച്ച ഭാഗത്ത് തട്ടി മറിയുകയാണ്. പരാതി വ്യാപകമായതോടെ ശനിയാഴ്ച രാത്രി കരാറുകാര്‍ കുറച്ച് ടാറും മെറ്റല്‍പൊടിയും ഇട്ട് കുഴികള്‍ അടച്ചു. എന്നാല്‍, കൃത്യമായി പണി നടത്താത്തതിനാല്‍ ഞായറാഴ്ച രാവിലെ ടാറും മറ്റും റോഡില്‍ പരന്ന് അപകടങ്ങള്‍ കൂടി. രാവിലെ ബൈക്ക് മറിഞ്ഞ് ചെറിയ കുട്ടിയടക്കമുള്ള കുടുംബത്തിന് പരിക്കേറ്റു. ഇതോടെ നാട്ടുകാര്‍ ഇടപെട്ട് അഗ്നിശമനസേനയെക്കൊണ്ട് റോഡില്‍നിന്ന് ടാര്‍ അടക്കമുള്ള മാലിന്യം കഴുകിക്കളയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.