റെസിഡൻറ്സ് അസോസിയേഷൻ വാർഷികം

ആലുവ: എടയപ്പുറം ടൗൺഷിപ് റോഡ് റെസിഡൻറ്സ് അസോസിയേഷൻ ഒന്നാം വാർഷികാഘോഷം കീഴ്മാട് പഞ്ചായത്ത് പ്രസിഡൻറ് കെ.എ. രമേശ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സാബുഖാൻ അധ്യക്ഷത വഹിച്ചു. അസോസിയേഷൻ ഡയറക്ടറി പ്രകാശനം ആലുവ സി.ഐ വിശാൽ ജോൺസൺ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം അബ്‌ദുൽ അസീസ്, പഞ്ചായത്ത് അംഗങ്ങളായ സാഹിദ അബ്‌ദുൽ സലാം, ഖാജ മൂസ, അഭിലാഷ് അശോകൻ, സെക്രട്ടറി സൈല്യഘോഷ്, ഇ.കെ. കുഞ്ഞുമുഹമ്മദ്, പി.വി. സതീഷ്, ശ്രീലത ഘോഷ്, എം.പി. അഹമ്മദ്കുട്ടി എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ മികവ് പുലർത്തിയവരെ ആദരിച്ചു. അംഗങ്ങൾക്ക് പച്ചക്കറി വിത്തും തുണിസഞ്ചിയും വിതരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.