റാൽഫി മാഷിനിത് അർഹതയുടെ അംഗീകാരം

കൊച്ചി: ലഹരിവിരുദ്ധ പ്രവർത്തനങ്ങളുമായി കുട്ടികളോടൊപ്പം പ്രവർത്തിക്കുന്ന റാൽഫി മാഷിന് സംസ്ഥാന സർക്കാറി​െൻറ മികച്ച അധ്യാപകനുള്ള പുരസ്കാരം അർഹതയുടെ അംഗീകാരമായി. 19 വർഷമായി റാൽഫി അധ്യാപനരംഗത്തുണ്ട്. എഴുപുന്ന സ​െൻറ് റാഫേൽസ് സ്കൂളിലും പാലക്കാട് ഗവ. സ്കൂളിലും അധ്യാപകനായി പ്രവർത്തിച്ച അദ്ദേഹം ഏഴുവർഷമായി കലൂർ സ​െൻറ് അഗസ്റ്റിൻസ് സ്കൂളിൽ അധ്യാപകനാണ്. ഒമ്പതുവർഷത്തിന് മുമ്പാണ് അധ്യാപനത്തോടൊപ്പം ലഹരിവിരുദ്ധ പ്രവർത്തനങ്ങളെയും ചേർത്തുപിടിച്ചത്. സംസ്ഥാന സർക്കാറി​െൻറ മികച്ച ലഹരിവിരുദ്ധ ക്ലബായ കുട്ടിപ്പട്ടാളത്തിന് നേതൃത്വം നൽകുന്നത് ഇദ്ദേഹമാണ്. വിദ്യാർഥികളെയുൾപ്പെടുത്തി ഇത്തരമൊരു ക്ലബ് രൂപവത്കരിക്കാൻ മുൻകൈയെടുത്തതും അദ്ദേഹം തന്നെ. കുട്ടിപ്പട്ടാളം എറണാകുളം, ആലപ്പുഴ ജില്ലകളിലെ സകൂൾ വിദ്യാർഥികളുടെയും സാമൂഹികപ്രവർത്തകരുടെയും ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി മാസിക പുറത്തിറക്കുന്നുണ്ട്. ലഹരിക്കെതിരെയുള്ള ബോധവത്കരണവുമായി ചാരുബെഞ്ച് എന്ന ഹ്രസ്വചിത്രവും അദ്ദേഹത്തി​െൻറ നേതൃത്വത്തിൽ പുറത്തിറങ്ങി. എഴുപുന്ന നെല്ലിക്കാപ്പള്ളിൽ അധ്യാപക ദമ്പതികളായ പരേതനായ എൻ.പി. തോമസി​െൻറയും താണ്ടമ്മയുടെയും മകനാണ്. ഭാര്യ: ടെസി (അധ്യാപിക, എഴുപുന്ന സ​െൻറ് റാഫേൽസ് ഹൈസ്കൂൾ). മക്കൾ: ടെൽഫിൻ എൻ. റാൽഫി, റൂഫസ് എൻ. റാൽഫി. കഴിഞ്ഞ വർഷത്തെ കേരള എക്സൈസ് ഡിപ്പാർട്മ​െൻറി​െൻറ മികച്ച ലഹരിവിരുദ്ധ സന്നദ്ധപ്രവർത്തകനുള്ള സംസ്ഥാന അവാർഡ്, ജനസംഖ്യ കണക്കെടുപ്പിനുള്ള കേന്ദ്ര സർക്കാറി​െൻറ അവാർഡ്, മികച്ച അധ്യാപകനുള്ള എറണാകുളം- അങ്കമാലി കോർപറേറ്റ് മാനേജ്മ​െൻറ് അവാർഡ്, മികച്ച അധ്യാപകനുള്ള സംസ്ഥാന പി.ടി.എ അവാർഡ്, ദലിത് സാഹിത്യ അക്കാദമിയുടെ അവാർഡ് എന്നിങ്ങനെ നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.