ആരാധനാലയത്തി​െൻറ മറവിൽ കൈ​േയറ്റം; സ്ഥലം അളന്നു

ആലുവ: ആരാധനാലായത്തി​െൻറ മറവിൽ സർക്കാർ ഭൂമി ൈകേയറിയെന്ന പരാതിയിൽ അഡീഷനൽ തഹസിൽദാരുടെ നേതൃത്വത്തിൽ താലൂക്ക് സർവേയർ സ്ഥലം അളന്നു. ആലുവ മാർക്കറ്റിന് സമീപമുള്ള സർക്കാ‌ർ ഭൂമി സ​െൻറ് ഡൊമിനിക് പള്ളി കമ്മിറ്റിയിലെ ഒരു വിഭാഗത്തി​െൻറ നേതൃത്വത്തിൽ കൈയേറിയെന്നായിരുന്നു പരാതി. ഇത് സംബന്ധിച്ച് പള്ളി കമ്മിറ്റിയിലെ തന്നെ മറ്റൊരു വിഭാഗമാണ് മന്ത്രിയോട് പരാതി പറഞ്ഞത്. മൂന്ന് വർഷം മുമ്പ് വഴിക്കായി പള്ളി കമ്മിറ്റി സർക്കാർ ഭൂമി ആവശ്യപ്പെട്ട് റവന്യൂ വകുപ്പിന് അപേക്ഷ നൽകിയെങ്കിലും നിരസിച്ചിരുന്നു. ഈ ഭൂമി കൈവശപ്പെടുത്തിയെന്നായിരുന്നു പരാതി. ജില്ല വികസന സമിതി യോഗത്തിൽ കൃഷി വകുപ്പ് അധികൃതർ സ്ഥലം അളക്കണമെന്ന് ആവശ്യം ഉന്നയിച്ചിരുന്നു. തുടർന്നാണ് ജില്ല കലക്ടർ സ്ഥലം അളക്കാൻ തഹസിൽദാർക്ക് നിർദേശം നൽകിയത്. 15.5 സ​െൻറ് സ്ഥലം സർക്കാറിേൻറതായി കണ്ടെത്തിയിട്ടുണ്ട്. ഇതിൽ എത്ര സ​െൻറ് കൃഷി വകുപ്പിേൻറതാണെന്ന് രേഖകൾ ലഭ്യമായാലെ വ്യക്തമാകൂവെന്ന് റവന്യൂ വകുപ്പ് അധികൃതർ പറഞ്ഞു. ജെ.സി.ബി ഉപയോഗിച്ച് മണ്ണ് നീക്കി 25 മീറ്ററോളം നീളത്തിൽ അഞ്ച് മീറ്ററോളം വീതിയിലുമായി അഞ്ച് സ​െൻറ് സ്ഥലം കൈയേറിയെന്നായിരുന്നു പരാതി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ൈകേയറ്റം നടന്നത് തുടർന്ന് കൃഷിവകുപ്പി​െൻറ ജില്ല ഡെപ്യൂട്ടി കൃഷി ഡയറക്ടർ മറിയം ജേക്കബി​െൻറ പരാതിയുടെ അടിസ്ഥാനത്തിലാണ് അളന്നു തിട്ടപ്പെടുത്താൻ താലൂക്ക് സർവെയർ തയാറായത്. എസ്.പിക്ക് പരാതി നൽകിയെങ്കിലും സ്റ്റേഷനിൽ അറിഞ്ഞില്ല എന്ന നിലപാടാണ് പൊലീസ് എടുത്തത്. െപാലീസി​െൻറ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായിരുന്നില്ല. പ്രിൻസിപ്പൽ കൃഷി ഓഫിസർ എം. ശ്രീദേവി , കൃഷി വകുപ്പിലെ എൻജിനീയറിങ് ഉദ്യോഗസ്ഥന്മാർ ആലുവ കൃഷി ഓഫിസിലെ ഉദ്യോഗസ്ഥർ എന്നിവര്‍ സന്നിഹിതരായിരുന്നു. പൊലീസി​െൻറ സാന്നിധ്യത്തിലാണ് ഭൂമി അളന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.