തൃപ്പൂണിത്തുറ: പൊതുവിഭാഗം റേഷൻ കാർഡുകാർക്ക് (വെള്ളകാർഡ്) ഒാണത്തിനും റേഷൻ നിഷേധിക്കുെന്നന്ന് ആക്ഷേപം. ഒാണത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പൊതുവിഭാഗം റേഷൻ കാർഡുകാർക്ക് അരിയും ഗോതമ്പും സ്പെഷൽ പഞ്ചസാരയും ലഭ്യമല്ല. എല്ലാ റേഷൻ കാർഡുകാർക്കും ഒാണത്തിന് കൂടുതൽ അരി നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. കൂടാതെ, മുൻഗണനേതര വിഭാഗത്തിന് കിലോക്ക് 8.90 രൂപ നിരക്കിൽ അഞ്ച് കിലോ അരി നൽകുമെന്ന് അറിയിച്ചിരുന്നു. കണയന്നൂർ താലൂക്കിലെ കടകളിൽ റേഷൻ വാങ്ങാനെത്തിയ പൊതുവിഭാഗം കാർഡുകാർക്ക് ഒാണക്കാലത്തും റേഷനില്ലെന്ന മറുപടിയാണ് ലഭിച്ചത്. സിവിൽ സൈപ്ലസിെൻറ ലാഭം മാവേലി സ്റ്റോറുകളിൽ വിതരണ നിയന്ത്രണം ഉള്ളതിനാൽ പൊതുവിഭാഗത്തിന് സബ്സിഡി സാധനങ്ങൾ ലഭ്യമാകുന്നില്ല. പൊതുവിഭാഗം റേഷൻ കാർഡുകാർക്ക് ആവശ്യസാധനങ്ങൾക്ക് പൊതുമാർക്കറ്റ്തന്നെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.