ദിലീപിന് ജാമ്യം നിഷേധിച്ചതിനെതിരെ പ്രതിഷേധ കൂട്ടായ്​മ

ആലുവ: നടിയെ ആക്രമിച്ച കേസിൽ നടന്‍ . ജാമ്യം നിഷേധിക്കുന്നത് മനുഷ്യാവകാശലംഘനമാണെന്നും ഇതിന് പിന്നില്‍ ഉന്നത ഗൂഢാലോചനയുണ്ടെന്നും ആരോപിച്ചായിരുന്നു ദിലീപ് ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം. ആലുവ ടൗണ്‍ ഹാളിന് മുന്നിലെ ഗാന്ധി പ്രതിമക്ക് സമീപമായിരുന്നു പരിപാടി. ദിലീപി​െൻറ ചിത്രം പതിച്ച പ്ലക്കാര്‍ഡുകളും മുദ്രാവാക്യം വിളികളുമായി നൂറോളം പേർ പങ്കെടുത്തു. അസോസിയേഷന്‍ സംസ്‌ഥാന ചെയര്‍മാന്‍ റിയാസ് ഉദ്ഘാടനം ചെയ്തു. ജാമ്യം നിഷേധിച്ചതിനെതിരെ മുന്‍നിര താരങ്ങള്‍ പ്രതികരിക്കാത്തത് ശരിയല്ലെന്നും സിനിമമേഖലയിലെ പ്രസിസന്ധി ഘട്ടത്തിലെല്ലാം ദിലീപ് മുന്നില്‍നിന്ന കാര്യം മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. ദിലീപിന് ചൊവ്വാഴ്ച ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ. ജയിലിൽനിന്നിറങ്ങുന്ന നടനെ സ്വീകരിച്ച് വീട്ടിലേക്ക് ആനയിക്കാനും റോഡ് ഷോ നടത്താനുമെല്ലാം ഒരുങ്ങിയിരുന്നു. ജാമ്യം ലഭിച്ചാൽ ദിലീപ് നായകനായി ചിത്രീകരണം പൂർത്തിയാക്കിയ 'രാമലീല' തിയറ്ററുകളിൽ എത്തുമെന്നും ഇതിലൂടെ അനുകൂലതരംഗം സൃഷ് ടിക്കാമെന്നുമായിരുന്നു കണക്കുകൂട്ടൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.