ചരിഞ്ഞ ടെലിഫോൺ തൂണിനെ പേടിച്ച് യാത്രക്കാർ

പറവൂർ: പാതയോരത്ത് ചരിഞ്ഞുനിൽക്കുന്ന ടെലിഫോൺ തൂൺ കാൽനടക്കാർക്കും വാഹനങ്ങൾക്കും അപകടഭീഷണിയാകുന്നു. ഏറെ തിരക്കുള്ള റോഡിൽ കച്ചേരിപ്പടിക്ക് സമീപത്താണ് ചരിഞ്ഞ തൂൺ. റോഡരികിൽ നടപ്പാതയോട് ചേർന്നാണ് തൂൺ. തൂണിൽനിന്നുള്ള കേബിളുകൾ നടന്നുപോകുന്നവരുടെ തലയിൽ കുരുങ്ങാൻ സാധ്യത ഏറെയാണ്. തിരക്കേറിയ നടപ്പാതക്കരികിൽ തൂൺ ഈ അവസ്ഥയിലായിട്ട് നാളേറെയായി. ടെലിഫോൺ കേബിളുകൾ ഭൂമിക്കടിയിലൂടെ ആക്കിയതിനാൽ നിലവിൽ ഈ തൂണി​െൻറ ആവശ്യമില്ല. വർഷങ്ങൾക്കുമുമ്പ് കേബിൾ വലിക്കുന്നതിനാൽ സ്ഥാപിച്ച തൂണാണിത്. എന്നിട്ടും ഇത് നീക്കാൻ അധികാരികള്‍ തയാറാകുന്നില്ല. യാത്രക്കാർക്ക് ഭീഷണിയാകുന്ന തൂൺ ഉടൻ നീക്കണമെന്ന ആവശ്യം ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.