വൈപ്പിന്‍: കുഴുപ്പിള്ളി ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡൻറും ജനശ്രീ മിഷന്‍ സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി കോഓഡിനേറ്ററുമായിരുന്ന കെ.എസ്. ഷാജിയുടെ നാലാം ചരമവാര്‍ഷികം ചൊവ്വാഴ്ച വിവിധ സംഘടനകള്‍ ആചരിച്ചു. ഫ്രണ്ട്‌സ് അസോസിയേഷന്‍, പൗരാവലി എന്നിവ സംയുക്തമായി രാവിലെ അയ്യമ്പിള്ളി ജനത ബസ് സ്റ്റോപ്പിന് സമീപം അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. ജോണ്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ ഛായചിത്രത്തില്‍ പുഷ്പാര്‍ച്ചന നടന്നു. സാമൂഹികസേവ സംഘം സെക്രട്ടറി ടി.ബി. ജോഷി അനുസ്മരണ പ്രഭാഷണം നടത്തി. കര്‍മരംഗത്ത് എളിമയും സംശുദ്ധതയും കാത്തുസൂക്ഷിച്ച കെ.എസ്. ഷാജിയുടെ ശൈലി മാതൃകപരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പള്ളിപ്പുറം ഗ്രാമപഞ്ചായത്തംഗം കെ.എം. പ്രസൂണ്‍, കുഴുപ്പിള്ളി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അബീന സിജിന്‍, ഷീബ പ്രദീപ്, മുന്‍ അംഗം പി.ജെ. അനിരുദ്ധന്‍, ടി.എന്‍. നിഷില്‍, ടി.എ. ബിജു, കെ.ഡി. പ്രദീപ്്, ജിന്നന്‍, ശിവദാസ്, തമ്പി, ടി.കെ. ഭാസി, ടി.ജി. നാരായണന്‍കുട്ടി, അഗസ്റ്റിന്‍, കൃഷ്ണകുമാര്‍, ധനീഷ്, കെ.എന്‍. സുധീര്‍കുമാര്‍, രാജന്‍, കെ.ആര്‍. അജയകുമാര്‍, ശ്രീഹരി ഷാജി തുടങ്ങിയവര്‍ സംബന്ധിച്ചു. കോണ്‍ഗ്രസ് പള്ളിപ്പുറം ബ്ലോക്ക് കമ്മിറ്റി, കോണ്‍ഗ്രസ് കുഴുപ്പിള്ളി മണ്ഡലം കമ്മിറ്റി, ജനശ്രീ മിഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ അനുസ്മരണം സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.