കോൺഗ്രസ് ബൂത്ത് സംഗമം

മൂവാറ്റുപുഴ: ആർ.എസ്.എസ് നേതാവ് മോഹൻ ഭഗവതിന് ചട്ടം ലംഘിച്ച് ദേശീയ പതാക ഉയർത്താൻ അനുമതി നൽകിയതിലൂടെ സംഘപരിവാറിനോടുള്ള സ്നേഹം മുഖ്യമന്ത്രി ആവർത്തിച്ച് തെളിയിച്ചിരിക്കുകയാെണന്ന് കെ. മുരളീധരൻ എം.എൽ.എ അഭിപ്രായപ്പെട്ടു. ഗോരഖ്പൂരിൽ 76 കുട്ടികൾ ഓക്സിജൻ ലഭിക്കാതെ മരിച്ചതിനെ നിസ്സാരവത്കരിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ഇത് ശിശുസ്നേഹമല്ലെന്നും മറിച്ച് പശുസ്നേഹമാെണന്നും അദ്ദേഹം പറഞ്ഞു. മാറാടി മണ്ഡലത്തിൽ നടന്ന ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളെ ദ്രോഹിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ പരസ്പരം മത്സരിക്കുകയാെണന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ കെ.എം. ചെറിയാൻ അധ്യക്ഷത വഹിച്ചു. വർഗീസ് മാത്യു, മാത്യു കുഴൽനാടൻ, സാബു ജോൺ, കെ.എം. സലിം, പി.പി. എൽദോസ്, പി.വി. കൃഷ്ണൻ നായർ, എബ്രഹാം കൂടമ്പിള്ളി, ഒ.പി. ബേബി, കെ.എൻ. സാബു, വി.ജി. ഏലിയാസ്, ബിനു സ്കറിയ, രതീഷ്ചങ്ങാലിമറ്റം, സജി ടി. ജേക്കബ്, പി.പി. ജോളി, പി.കെ. ബേബി, ശേഖരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.