രാജീവ് ഗാന്ധി ജന്മദിനാഘോഷം

കായംകുളം: ഇന്ത്യയുടെ മതേതരത്വം തകർത്ത് വർഗീയത വളർത്തി ആർ.എസ്.എസ് അജണ്ട നടപ്പാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് മുൻ കെ.പി.സി.സി പ്രസിഡൻറ് തെന്നല ബാലകൃഷ്ണപിള്ള. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന രാജീവ് ഗാന്ധി ജന്മദിനാഘോഷ ചടങ്ങുകൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി, ഡി.സി.സി ഭാരവാഹികളായ അഡ്വ. സി.ആർ. ജയപ്രകാശ്, അഡ്വ. എ. ത്രിവിക്രമൻ തമ്പി, അഡ്വ. ഇ. സെമീർ, എൻ. രവി, അഡ്വ. പി.എസ്. ബാബുരാജ്, ശ്രീജിത്ത് പത്തിയൂർ, കെ. പുഷ്പദാസ്, എം.വി. ജയമോഹൻ, ഗായത്രി തമ്പാൻ, അഡ്വ. സഞ്ജീവ് അമ്പലപ്പാട്‌ ആർ. ബിന്ദു, ആർ. ദീപക്, കെ. തങ്ങൾ കുഞ്ഞ്, ഗോപാലകൃഷ്ണ കാരണവർ, ഡോ. പി. രാജേന്ദ്രൻ നായർ എന്നിവർ പങ്കെടുത്തു. മെറിറ്റ് അവാർഡ് വിതരണം കായംകുളം: നോർത്ത്‌ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രിയദർശിനി മെറിറ്റ് അവാർഡ് 'ഇതൾ 2017' പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിതരണം ചെയ്തു. പ്രസിഡൻറ് ശ്രീജിത്ത് പത്തിയൂർ അധ്യക്ഷത വഹിച്ചു. നടൻ കൈലാഷ്, ഗാനരചയിതാവ് രാജീവ് ആലുങ്കൽ ,പത്തനാപുരം ഗാന്ധിഭവൻ ഡയറക്ടർ പുനലൂർ സോമരാജൻ, ടി.പി. മാധവൻ, ലാലി ആർ. പിള്ള, അഡ്വ. സി.ആർ. ജയപ്രകാശ്, അഡ്വ. എ. ത്രിവിക്രമൻ തമ്പി, ഇ. സെമിർ, എൻ. രവി, എ.ജെ. ഷാജഹാൻ, എസ്. രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.