കേരള ബാങ്ക് രൂപവത്കരിക്കുമ്പോൾ നിലവിെല ജീവനക്കാർക്ക് പ്രശ്നം ഉണ്ടാകില്ല -മന്ത്രി സുധാകരൻ ആലപ്പുഴ: കേരള ബാങ്ക് രൂപവത്കരിക്കുമ്പോൾ നിലവിെല ജീവനക്കാർക്ക് പ്രശ്നം ഉണ്ടാകില്ലെന്ന് മന്ത്രി ജി. സുധാകരൻ. ജില്ല ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ 25ാം വാർഷികവും സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാങ്കിെൻറ കൂടുതൽ ശാഖകൾ തുറന്ന് കൂടുതൽ പേർക്ക് ജോലി നൽകാൻ കഴിയും. നിലവിെല 753 ശാഖകളിൽനിന്ന് കേരളത്തിലെ കമേഴ്സ്യൽ ബാങ്ക് ശാഖകളുടെ എണ്ണത്തിന് സമമായി കുറഞ്ഞത് 6000 ശാഖകൾ തുറക്കും. ഇതുവഴി 25,000 പേർക്ക് ജോലി നൽകുമെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യൻ സമ്പത്തികവ്യവസ്ഥയിൽ പുതിയ സാധ്യതകൾ തുറക്കുന്ന ശക്തമായ ബാങ്കായിരിക്കും കേരള ബാങ്ക്. എസ്.ബി.ടി ഇല്ലാതായതോടെ കേരളത്തിെൻറ തനത് ബാങ്ക് ഇല്ലാതായി. കേരളത്തിെൻറ ഐഡൻറിറ്റി ഉയർത്തിപ്പിടിക്കാൻ കഴിയുംവിധം ജനങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട ആധുനിക ബാങ്കിങ് സേവനങ്ങൾ നൽകാൻ കേരള ബാങ്കിന് കഴിയും. യോഗത്തിൽ യൂനിയൻ ജില്ല വർക്കിങ് പ്രസിഡൻറ് കെ.എൻ. ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. നബാർഡ് എംപ്ലോയീസ് യൂനിയൻ ദേശീയ പ്രസിഡൻറ് ജോസ് ടി. എബ്രഹാം സെമിനാറിൽ വിഷയം അവതരിപ്പിച്ചു. സംഘടനയുടെ സംസ്ഥാന പ്രസിഡൻറ് സി. ബാലസുബ്രഹ്മണ്യൻ, സംസ്ഥാന ജോയൻറ് സെക്രട്ടറി ശ്യാം ലാൽ എന്നിവർ സംസാരിച്ചു. ഉച്ചക്കുശേഷം നടന്ന വനിത സംഗമം സി.എസ്. സുജാത ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.