യൂനിറ്റ് സമ്മേളനം

കായംകുളം: കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർ വൈസേഴ്സ് അസോസിയേഷൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ബിപിൻ സി. ബാബു ഉദ്ഘാടനം ചെയ്തു. സുരേഷ് അധ്യക്ഷത വഹിച്ചു. ഇ. ബിജു, തണ്ടളത്ത് മുരളി, പി. തമ്പാൻ, സൗദാമിനി രാധാകൃഷ്ണൻ, സത്യൻപിള്ള, മേരിദാസ്, സണ്ണി ഉമ്മൻ, മുരളീധരൻ നായർ എന്നിവർ സംസാരിച്ചു. അപാകത പരിഹരിക്കണം കായംകുളം: സർക്കാർ പ്രഖ്യാപിച്ച വിദ്യാഭ്യാസ വായ്പ തിരിച്ചടവ് സംരക്ഷണ പാക്കേജിലെ അപാകതകൾ പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് എജുക്കേഷനൽ ലോൺ ഹോൾഡേഴ്സ് അസോസിയേഷൻ മേഖല സമ്മേളനം ആവശ്യപ്പെട്ടു. പി.വി. ജേക്കബ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ. തങ്ങൾകുഞ്ഞ് ഉദ്ഘാടനം ചെയ്തു. അഡ്വ. പി.സി. റഞ്ചി മുഖ്യപ്രഭാഷണം നടത്തി. വി. രാജേന്ദ്രൻ, വി. ജനാർദനൻ, കാജാമുഹ്യിദ്ദീൻ, എസ്. അബ്ദുൽ റഹീം, സുരേന്ദ്രൻ, ശ്യാമള എന്നിവർ സംസാരിച്ചു. അനുസ്മരണം വള്ളികുന്നം: യൂത്ത് കോൺഗ്രസ് വള്ളികുന്നം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാരാഴ്മയിലെ സ്‌മൃതി മണ്ഡപത്തിൽ നടത്തിയ അനുസ്മരണം നിയോജക മണ്ഡലം പ്രസിഡൻറ് മഠത്തിൽ ഷുക്കൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ജലീൽ അരീക്കര അധ്യക്ഷത വഹിച്ചു. കെ.എസ്.യു ജില്ല സെക്രട്ടറി സുഹൈർ വള്ളികുന്നം, മീനു സജീവ്, താഹിർ, സുബിൻ മണക്കാട്, രാജൻപിള്ള, പി. ഭാസുരൻ, രഘു വട്ടക്കാട് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.