റെയില്‍വേ കരാറുകാരുടെ സമരം ആരംഭിച്ചു; പാത ഇരട്ടിപ്പിക്കൽ സ്​തംഭിച്ചു

കൊച്ചി: ചരക്ക് സേവന നികുതി ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് റെയില്‍വേ കരാറുകാര്‍ പ്രഖ്യാപിച്ച സമരം ആരംഭിച്ചു. ജി.എസ്.ടി നിലവില്‍ വരുംമുമ്പ് 400 കോടിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ കരാറാണ് റെയില്‍വേ നല്‍കിയിരുന്നത്. റെയിൽവേയില്‍ നിർമാണത്തിന് നികുതി ഉണ്ടായിരുന്നില്ല. എന്നാല്‍, ജി.എസ്.ടി വന്നതോടെ 12 ശതമാനം നികുതിയാണ് നിലവില്‍വന്നത്. ലാഭവിഹിതംതന്നെ 10 ശതമാനമാെണന്നാണ് റെയില്‍വേ കരാറുകാരുടെ അവകാശവാദം. ആ നിലയില്‍ രണ്ട് ശതമാനം കൈയില്‍നിന്ന് വീണ്ടും നല്‍കേണ്ട അവസ്ഥയാണിപ്പോൾ ഉള്ളതെന്ന് ഇന്ത്യന്‍ റെയില്‍വേ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊവൈഡേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ജൂണ്‍ 30നുമുമ്പ് കരാര്‍ നല്‍കിയവയുടെ നികുതി റെയില്‍വേതന്നെ വഹിക്കുകയോ സേവന നികുതിയില്‍നിന്ന് ഒഴിവാക്കുകയോ വേണമെന്നാണ് ഇവരുടെ ആവശ്യം. കരാറുകാരുടെ സമരത്തെത്തുടര്‍ന്ന് ചിങ്ങവനം, ചങ്ങനാശ്ശേരി, ഹരിപ്പാട്, അമ്പലപ്പുഴ മേഖലകളില്‍ നടന്നുവന്ന പാത ഇരട്ടിപ്പിക്കല്‍ ജോലി സ്തംഭിച്ചു. ശബരി റെയില്‍പാതയുടെ നിർമാണവും നിലച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.