കാർ റോഡിലെ തുറന്ന ഓടയിൽ വീണു

കൂത്താട്ടുകുളം: നിർമാണത്തിന് കുഴിച്ച കുഴിയിൽ കാർ വീണു. എം.സി റോഡിലെ ഗവ. ആശുപത്രിക്കവലക്ക് സമീപം മാസങ്ങളായി കലുങ്കിന് തുറന്നുവെച്ച ഓടയിലാണ് കാറി​െൻറ മുൻ ചക്രം വീണത്. തുറന്നുവെച്ച ഓട കാൽനടക്കാർക്കും ചെറുവാഹനങ്ങൾക്കും ഭീഷണിയാണെന്ന് പലതവണ അധികൃതെര അറിയിച്ചെങ്കിലും ചെവിക്കൊണ്ടിെല്ലന്ന് നാട്ടുകാർ പറയുന്നു. ടാക്സി സ്റ്റാൻഡിലും രാമപുരം കവലയിലും ഇത്തരത്തിൽ മൂടാത്ത കുഴികളുണ്ട്. കെ.എസ്.ടി.പിയുടെ നിർമാണത്തിലിരിക്കുന്ന എം.സി റോഡിൽ അടിക്കടി അപകടമാണെന്നും നാട്ടുകാർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.