പത്രപ്രവർത്തക പെൻഷൻ വർധന​; കാലതാമസം ഒഴിവാക്കുമെന്ന്​

ആലപ്പുഴ: ബജറ്റിൽ പ്രഖ്യാപിച്ച പത്രപ്രവർത്തക പെൻഷൻ വർധന നടപ്പാക്കുന്നതിലുള്ള കാലതാമസം ഒഴിവാക്കുമെന്ന് സീനിയർ ജേണലിസ്റ്റ് യൂനിയൻ പ്രതിനിധി സംഘത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പുനൽകി. മുതിർന്ന മാധ്യമപ്രവർത്തകർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് യൂനിയൻ നേതാക്കൾ മുഖ്യമന്ത്രിയോട് വിശദീകരിച്ചു. സർക്കാർ ജീവനക്കാർക്ക് നടപ്പാക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ മുതിർന്ന മാധ്യമപ്രവർത്തകരെ കൂടി ഉൾപ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി നേതാക്കൾ പറഞ്ഞു. പ്രസിഡൻറ് എസ്.ആർ.ശക്തിധര​െൻറ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തിൽ വർക്കിങ് പ്രസിഡൻറ് കെ. ജനാർദനൻ നായർ, ജനറൽ സെക്രട്ടറി കെ.എച്ച്.എം. അഷറഫ്, രക്ഷാധികാരി പി.എ. അലക്സാണ്ടർ, ട്രഷറർ എം.ടി. ഉദയകുമാർ, കെ.ജി. പരമേശ്വരൻ നായർ, ജി. ശേഖരൻ നായർ, കെ.കെ. ചന്ദ്രശേഖരൻ നായർ, എസ്.സി. രാജേന്ദ്രൻ, സി. ശിവൻ എന്നിവരാണുണ്ടായിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.