‍്‍കൊച്ചി വിമാനത്താവളത്തിൽ തീപിടിത്തം

നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തിൽ ഉണ്ടായ അഗ്നിബാധയിൽ പഴയ ഫർണിച്ചർ സാധനങ്ങൾ കത്തിനശിച്ചു. ഞായറാഴ്ച പുലർച്ചെ 4.10നായിരുന്നു സംഭവം. വിമാനത്താവളത്തിലെ പൊലീസ് എയ്ഡ് പോസ്റ്റിന് സമീപത്തുള്ള മുറിയിലാണ് തീപിടിത്തമുണ്ടായത്. പഴയ സാധന സാമഗ്രികൾ സൂക്ഷിക്കുന്ന മുറിയാണിത്. ജീവനക്കാർ പുക കണ്ട്് അധികൃതരെ വിവരം അറിയിച്ചു. ഉടൻ വിമാനത്താവളത്തിലെ അഗ്നിശമന സേന എത്തി തീയണച്ചു. ഷോർട്ട്് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.