രാത്രി വൈകിയും ഗതാഗതക്കുരുക്ക്; പെരുമ്പാവൂരിൽ കുരുക്കഴിച്ചത് പാർട്ടി പ്രവർത്തകർ

പെരുമ്പാവൂർ: നഗരത്തിൽ രാത്രിയിലും അനിയന്ത്രിതമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടതിനെ തുടർന്ന് വാഹനനിയന്ത്രണത്തിന് രാഷ്്ട്രീയ പാർട്ടി പ്രവർത്തകർ രംഗത്തിറങ്ങി. സിഗ്നൽ ജങ്ഷനിലാണ് ശനിയാഴ്ച രാത്രി ഏഴു മുതൽ 10വരെ ഗതാഗതക്കുരുക്ക് രൂക്ഷമായത്. ഈ സമയം സിഗ്നൽ സംവിധാനവും തകരാറിലായി. നിയന്ത്രണത്തിന് പൊലീസി​െൻറ സേവനവും ഇല്ലായിരുന്നു. ആലുവ, മൂവാറ്റുപുഴ, കോതമംഗലം, അങ്കമാലി എന്നിവിടങ്ങളിൽനിന്ന് വന്ന നൂറുകണക്കിന് വാഹനങ്ങളാണ് മണിക്കൂറോളം കുരുക്കിൽപ്പെട്ടത്. ഈ സമയത്താണ് സി.ഐ.ടി.യു പ്രവർത്തകരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഗതാഗത നിയന്ത്രണത്തിന് റോഡിലിറങ്ങിയത്. അര മണിക്കൂർ സി.ഐ.ടി.യു പ്രവർത്തകരും അരമണിക്കൂർ യൂത്ത് കോൺഗ്രസ് പ്രവർത്തകരും കനത്ത മഴയെ അവഗണിച്ച് നിയന്ത്രിച്ചതോടെ തിരക്കൊഴിഞ്ഞു. വിവരമറിഞ്ഞ് ഒരു പൊലീസുകാരൻ 10 മണിക്ക് നിയന്ത്രണത്തിനെത്തി. ഓണം, ബക്രീദ് തുടങ്ങിയ ആഘോഷങ്ങൾ അടുത്തതോടെ പട്ടണത്തിൽ ഗതാഗതക്കുരുക്ക് മുമ്പത്തേക്കാളും രൂക്ഷമാണ്. നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിലേക്ക് പോകുന്നതും വരുന്നതുമായ വാഹനങ്ങളുടെ തിരക്കുമുണ്ട്. ഇത് കണ്ടറിഞ്ഞ് നിയന്ത്രണത്തിന് പൊലീസ് തയാറാകുന്നില്ലെന്ന പരാതിയുണ്ട്. സീമാസിനു മുന്നിലും ഗാന്ധി സ്ക്വയർ പരിസരത്തും ടൗൺ ജുമാമസ്ജിദിനു മുന്നിലും ഔഷധി ജങ്ഷനിലും പൊലീസി​െൻറ സേവനം അനിവാര്യമാണെങ്കിലും പലപ്പോഴും ഉണ്ടാകാറില്ല. ആവശ്യത്തിന് പൊലീസ് ഇല്ലെന്നാണ് ട്രാഫിക് നിയന്ത്രണ ചുമതലയുള്ള ഉദ്യോഗസ്ഥർ ഇതിന് നൽകുന്ന വിശദീകരണം. എന്നാൽ ഹെൽമറ്റില്ലാതെയും മറ്റ് നിയമങ്ങൾ പാലിക്കാതെയും വാഹനമോടിക്കുന്നവരെ പിടികൂടാൻ സദാസമയവും രംഗത്തുള്ള പൊലീസ് ഗതാഗതനിയന്ത്രണത്തിന് തയാറാകാത്തതിനെതിരെ ആക്ഷേപമുയരുന്നുണ്ട്. എം.സി റോഡിലും എ.എം റോഡിലും പൊലീസി​െൻറ പരിശോധന സജീവമാണ്. അപകമുണ്ടായാൽ പോലും ഇവർ ജോലി തുടരുന്നതല്ലാതെ തിരിഞ്ഞുനോക്കാറില്ലെന്ന പരാതി വ്യാപകമാണ്. വരും ദിവസങ്ങളിൽ പട്ടണത്തിലെ ഗതാഗത നിയന്ത്രണത്തിന് ഉയർന്ന ഉദ്യോഗസ്ഥർ ഇടെപട്ട് പൊലീസി​െൻറ എണ്ണം വർധിപ്പിച്ചില്ലെങ്കിൽ കുരുക്ക് രൂക്ഷമാകുമെന്ന ആശങ്കയിലാണ് വാഹന ഉടമകളും വ്യാപാരികളും. വിവാഹം പെരുമ്പാവൂർ: വല്ലം-ചൂണ്ടി മല്ലശ്ശേരി വീട്ടിൽ എം.ബി. ബഷീറി​െൻറ മകൻ അബിൻഷും എളമക്കര പുത്തൻപീടികയിൽ സക്കീർ ഹുസൈ​െൻറ മകൾ ഹൈറുന്നിസയും ഞായറാഴ്ച വിവാഹിതരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.