രാജീവ്ഗാന്ധിയുടെ ജന്മദിനാചരണം

ചെങ്ങമനാട്: മുന്‍പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച 'സദ്ഭാവനദിനം' വിവിധ പരിപാടികളോടെ ആചരിച്ചു. വൃക്ഷ ൈത്തനടീല്‍, വൃക്ഷത്തൈ വിതരണം, പ്രതിജ്ഞ തുടങ്ങിയവയായിരുന്നു പ്രധാന പരിപാടി. ഡി.സി.സി.ജനറല്‍ സെക്രട്ടറി എം.ജെ. ജോമി വൃക്ഷത്തൈ നടീല്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറ് എ.എ. അബ്‌ദുറഷീദ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം സരള മോഹനന്‍, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആശ ഏല്യാസ്, ബ്ലോക് പഞ്ചായത്തംഗം രാജേഷ് മടത്തിമൂല, പഞ്ചായത്തംഗം ജെര്‍ളി കപ്രശ്ശേരി, ബ്ലോക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ് എ.സി. ശിവന്‍, അര്‍ബന്‍ബാങ്ക് ഡയറക്ടര്‍ എ.ആര്‍. അമല്‍രാജ്, നര്‍ഷ യൂസുഫ്, ഹുസൈന്‍ കല്ലറക്കല്‍, കെ.എച്ച്. കബീര്‍, സുധീഷ് കപ്രശ്ശേരി, നിസാം പുതുവാശ്ശേരി, സമദ് പറമ്പയം, കെ.എം. കുഞ്ഞുമുഹമ്മദ്, ജെറിന്‍ ജോയി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.