ആലങ്ങാട്: കേന്ദ്ര-, സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നിലപാടുകൾക്കെതിരെ യു.ഡി.എഫ് കളമശ്ശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു. യു.സി കോളജ് കവലയിൽ സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടായ്മ വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ ഉദ്ഘാടനംചെയ്തു. 15 മാസമായി സംസ്ഥാനത്ത് ഒരു വികസന പ്രവർത്തനങ്ങളും നടക്കുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. യു.ഡി.എഫ് ജനറൽ കൺവീനർ അശ്റഫ് മൂപ്പൻ അധ്യക്ഷത വഹിച്ചു. ബാബു മാത്യു, കെ.വി. പോൾ, എ.എം. അലി, ഷരീഫ് മരയ്ക്കാർ, ലിസി ജോർജ്, സുനിൽ തിരുവാല്ലൂർ, വി.കെ. ഷാനവാസ്, കലേശൻ, വി.കെ. അബ്‌ദുൽ അസീസ്, ജോസഫ്, പി.എ. ഷാജഹാൻ, മുഹമ്മദ് അശ്റഫ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.