വൈപ്പിന്‍: രാജ്യസഭാംഗം, എം.എല്‍.എ, സാമുദായിക നേതാവ് എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച കെ.കെ. മാധവന്‍ മാസ്റ്ററുടെ ജന്മശതാബ്‌ദി ആഘോഷം സംഘടിപ്പിച്ചു. എളങ്കുന്നപ്പുഴയില്‍ ഞായറാഴ്ച പുതുവൈപ്പ് സ്‌കൂള്‍മുറ്റം സെൻറ് ജോസഫ് സേവകേന്ദ്രത്തില്‍ വിവിധ പരിപാടികള്‍ നടന്നു. രാവിലെ പുഷ്പാര്‍ച്ചനക്കുശേഷം ഡോ. കെ.എസ്. രാധാകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തി. അഡ്വ. മജ്‌നു കോമത്ത് സ്വാഗതം പറഞ്ഞു. 'പട്ടിക ജാതി-വര്‍ഗ പീഡനവിരുദ്ധ നിയമം -സമകാലിക പ്രസക്തി' വിഷയത്തില്‍ സെമിനാര്‍ ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് ഉദ്ഘാടനം ചെയ്തു. കൊച്ചി ദേവസ്വം ബോര്‍ഡ് പ്രസിഡൻറ് ഡോ. എം.കെ. സുദര്‍ശനന്‍ മോഡറേറ്ററായി. അഡ്വ. പി.കെ. ശാന്തമ്മ വിഷയാവതരണം നടത്തി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി പ്രഫ. കെ.കെ. വിജയലക്ഷ്മി, എ. ശശിധരന്‍, ഇ.സി. ശിവദാസ്, വി.പി. അയ്യപ്പന്‍, അഡ്വ. എന്‍.ടി. ശശി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. വൈകീട്ട് പൊതുസമ്മേളനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. എസ്. ശര്‍മ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പ്രഫ. കെ.വി. തോമസ് എം.പി മുഖ്യാതിഥിയായി. സി.ഐ.ടി.യു നേതാവ് എം.എം. ലോറന്‍സ് മുഖ്യപ്രഭാഷണം നടത്തി. എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. കൃഷ്ണന്‍ സ്വാഗതവും പി.വി. കൃഷ്ണന്‍കുട്ടി നന്ദിയും പറഞ്ഞു. തുടര്‍ന്ന് എളങ്കുന്നപ്പുഴ നാട്ടരങ്ങിെൻറ നേതൃത്വത്തില്‍ മാധവന്‍ മാസ്റ്ററുടെ ജീവിത ദൃശ്യാവതരണവും നാടന്‍പാട്ടും അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.