കൊച്ചി: ഗണേശോത്സവ ട്രസ്റ്റ്, എറണാകുളം ശിവക്ഷേത്ര ക്ഷേമസമിതി, വിവിധ ഹൈന്ദവ സംഘടനകൾ എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഗണേശോത്സവത്തിന് തുടക്കമായി. എറണാകുളം ശിവക്ഷേത്രത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പ്രയാർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. രാജ്യാന്തര നൃത്തോത്സവം ആർ.എൽ.വി രാധാമണി ഉദ്‌ഘാടനം ചെയ്തു. പി.എസ്.സി മുൻ ചെയർമാൻ ഡോ. കെ.എസ്. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. കൊച്ചിൻ ദേവസ്വം ബോർഡ് അംഗം കെ.എൻ. ഉണ്ണികൃഷ്ണൻ മുഖ്യാതിഥിയായി. എസ്.എൻ.ഡി.പി കണയന്നൂർ യൂനിയൻ പ്രസിഡൻറ് മഹാരാജ ശിവാനന്ദൻ, കന്നട സംഘം പ്രസിഡൻറ് വിജയകുമാർ തന്ത്രി, ആർ.എസ്.എസ് കൊച്ചി മഹാനഗർ കാര്യവാഹക് എം.എൽ. രമേശ്, കെ.പി. ശിവദാസ്, പി. രാജേന്ദ്രപ്രസാദ്, ടി.ആർ. ദേവൻ, ടി. വിനയകുമാർ എന്നിവർ സംസാരിച്ചു. 26ന് വൈകീട്ട് 3.30ന് പുതുവൈപ്പിൽ സമാപന സമ്മേളനം മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്‌ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.