കൊച്ചി: എറണാകുളം ഗവ. മെഡിക്കൽ കോളജിൽ സ്റ്റാഫ് നഴ്സുമാർക്ക് ഹോസ്റ്റൽ സൗകര്യം ഏർെപ്പടുത്തണമെന്ന് മെഡിക്കൽ കോളജ് നഴ്സസ് യൂനിയൻ പ്രവർത്തകേയാഗം ആവശ്യപ്പെട്ടു. മെഡിക്കൽ കോളജിലേക്ക് വാഹന സൗകര്യം ലഭ്യമല്ലാത്തതും താമസസൗകര്യം ഇല്ലാത്തതും നഴ്സുമാർക്കും ജീവനക്കാർക്കും നിരവധി ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. കെ.ജി.എൻ.യു സംസ്ഥാന പ്രസിഡൻറ് അമ്പിളി ദാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ്. സന്തോഷ് മുഖ്യപ്രഭാഷണം നിർവഹിച്ചു. യൂനിറ്റ് പ്രസിഡൻറ് ടി.എൻ. സുധ അധ്യക്ഷത വഹിച്ചു. അൻസൽ മുല്ലശ്ശേരി, കെ.എസ്. സിത്താര, കെ.എം. തങ്കമണി, പി.ടി. പ്രകാശ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.