വ്യാജ കേസ് പിൻവലിക്കണം -എസ്.െഎ.ഒ കൊച്ചി: മതപ്രബോധനം നടത്തിയ മുജാഹിദ് വിസ്ഡം പ്രവർത്തകർക്കെതിരെ ജാമ്യമില്ല വകുപ്പിൽ കേസെടുത്ത നടപടിയിൽ എസ്.െഎ.ഒ സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു. മൗലിക അവകാശങ്ങൾക്കുനേരെയുള്ള സംഘ്പരിവാർ-ഭരണകൂട കടന്നുകയറ്റം പൊതുസമൂഹം ഒറ്റക്കെട്ടായി ചെറുത്തുതോൽപിക്കണം. വിസ്‌ഡം പ്രവർത്തകരെ കൈയേറ്റം ചെയ്ത ആർ.എസ്.എസുകാർക്കെതിരെ കേെസടുക്കണമെന്നും ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് മുഫീദ്, സെക്രട്ടറി ഇസ്ഹാഖ്, മുജീബ് എടത്തല, അംജദ് എടത്തല, നൗഫൽ, രിസ്വാൻ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.