വർഗീയതക്കെതിരെ വിശാല കൂട്ടായ്മ വളർത്തിയെടുക്കും ^എ.കെ. ആൻറണി

വർഗീയതക്കെതിരെ വിശാല കൂട്ടായ്മ വളർത്തിയെടുക്കും -എ.കെ. ആൻറണി കൊച്ചി: പാർലമ​െൻറ് തെരഞ്ഞെടുപ്പിനു മുമ്പ് കോൺഗ്രസ് നേതൃത്വത്തിൽ വർഗീയതക്കെതിരെ വിശാല കൂട്ടായ്മ വളർത്തിയെടുക്കുമെന്ന് എ.കെ. ആൻറണി. വർഗീയ വിഷം കുത്തിെവച്ച് ജനമനസ്സുകളെ വിഭജിക്കാനുള്ള ശ്രമമാണ് സംഘ്പരിവാർ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജില്ല കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച രാജീവ് ഗാന്ധി ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർ.എസ്.എസും ബി.ജെ.പിയും മോദി സർക്കാറും രണ്ടാം വിഭജനമാണ് ഉദ്ദേശിക്കുന്നത്. നെഹ്റു കുടുംബത്തെ തമസ്കരിച്ചു. രാഷ്ട്രപതിയുടെ പ്രസംഗത്തിൽ നെഹ്റുവിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല. രാജസ്ഥാനിലെ പാഠപുസ്തകങ്ങളിൽ ദീൻദയാൽ ഉപാധ്യായക്ക് പിന്നിലാണ് ഗാന്ധിജി. ഇക്കാലഘട്ടത്തിൽ രാജീവ് ഗാന്ധിയുടെ ഓർമകൾക്ക് വലിയ പ്രാധാന്യമുണ്ട്. ഡൽഹിയിൽ പോകാൻ മടിച്ചിരുന്ന തന്നെ ദേശീയ രാഷ്ട്രീയത്തിലെത്തിച്ചത് രാജീവ് മുൻകൈയെടുത്ത് ഇന്ദിര ഗാന്ധിയുടെ നിർദേശപ്രകാരമായിരുന്നുവെന്ന് അദ്ദേഹം ഓർമിച്ചു. ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ് അധ്യക്ഷത വഹിച്ചു. മുതിർന്ന നേതാക്കളായ എൻ.കെ. ലത്തീഫ്, സി.കെ ഗോപാലൻ, റോസി സേവ്യർ എന്നിവരെ ആദരിച്ചു. മുൻ പ്രസിഡൻറ് വി.ജെ. പൗലോസ്, കെ.വി. തോമസ് എം.പി, പി.ടി. തോമസ് എം.എൽ.എ, കെ.പി. ധനപാലൻ, കെ. ബാബു, ഡൊമിനിക് പ്രസേൻറഷൻ, ആർ. ഗോപാലകൃഷ്ണൻ, ബി.എ. അബ്ദുൽ മുത്തലിബ്, ആശ സനൽ, എൻ. വേണുഗോപാൽ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.