സണ്‍ഫിലിം പതിപ്പിച്ച വാഹനങ്ങള്‍ അധികാരികളുടെ മുന്നിലൂടെ ചീറിപ്പായുമ്പോഴും സുപ്രീംകോടതി വിധി നടപ്പാക്കാൻ എന്തുകൊണ്ട് ഉദ്യോഗസ്ഥര്‍ തയാറാകുന്നില്ല. നടപടി എന്ന വാക്ക് പറഞ്ഞുപഴകിയ ഒന്നായി മാറി. ജനങ്ങളുടെ സുരക്ഷക്ക് നടപ്പാക്കുന്ന ഇത്തരം നിയമങ്ങളില്‍ അധികൃതര്‍ കാണിക്കുന്ന അനാസ്ഥ അപകടം വിളിച്ചുവരുത്തും. ഉദ്യോഗസ്ഥരുടെ കാറുകളിൽവരെ നിയമലംഘനം കാണാൻ കഴിയും. തുണി ഉപയോഗിച്ച് കർട്ടൻ സ്ഥാപിച്ചാണ് ഇവരുടെ യാത്ര. ഹെൽമറ്റ് വെക്കാത്തതുമാത്രമല്ല നിയമലംഘനം എന്ന് അധികാരികൾ മനസ്സിലാക്കണം. രാഹുൽ സി. രാജ്, കൊച്ചി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.