പുതുവൈപ്പ് സമരത്തിന് പിന്തുണയുമായി സാസ്‌കാരിക സംഗമം

പുതുവൈപ്പ് സമരെത്ത പിന്തുണച്ച് സാസ്‌കാരിക സംഗമം വൈപ്പിന്‍: പുതുവൈപ്പ് എല്‍.പി.ജി വാതക സംഭരണിക്കെതിരായ സമരത്തിന് ഐക്യദാർഢ്യമേകി സാംസ്‌കാരിക പ്രവര്‍ത്തകര്‍ എത്തി. പ്രക്ഷോഭത്തി​െൻറ 184 ാം ദിനമായ ഞായറാഴ്ച സാംസ്കാരിക സംഗമം നടന്നു. മാധ്യമ, മനുഷ്യാവകാശ പ്രവര്‍ത്തകൻ ബി.ആര്‍.പി. ഭാസ്‌കര്‍ സംഗമം ഉദ്ഘാടനം ചെയ്തു. പ്ലാച്ചിമടയിലേതിന് സമാനമായി ഒരു ജനതയുടെ നിശ്ചയദാര്‍ഢ്യം വിജയിക്കാന്‍ പോകുന്ന സമരമാണ് പുതുവൈപ്പിലേതെന്ന് ബി.ആര്‍.പി അഭിപ്രായപ്പെട്ടു. അടുത്ത കാലെത്ത പല അതിജീവന പോരാട്ടങ്ങളും വിജയം വരിച്ചിട്ടും നയസമീപനം മാറ്റം ഭരണകൂടങ്ങൾ തയാറാകാത്തത് വേദനാജനകമെന്നും അദ്ദേഹം പറഞ്ഞു. ജനകീയ സമരസമിതി വൈസ് ചെയര്‍മാന്‍ ബിജു കണ്ണങ്ങനാട്ട് അധ്യക്ഷത വഹിച്ചു. കുരീപ്പുഴ ശ്രീകുമാര്‍, സിവിക് ചന്ദ്രന്‍, കെ.എസ്. ഹരിഹരന്‍, ജിബു ജേക്കബ്, സി.എസ്. രാജേഷ്, ശശികുമാര്‍, എന്‍.കെ. ബാബു, ടി.എന്‍. സന്തോഷ്, കണ്‍വീനര്‍ കെ.എസ്. മുരളി, മാഗ്ലിന്‍ ഫിലോമിന, മേരി സന്തോഷ് എന്നിവര്‍ സംസാരിച്ചു. --
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.