കുസാറ്റിൽ വീണ്ടും റാഗിങ്​; രജിസ്ട്രാർക്ക് റിപ്പോർട്ട് നൽകി

കളമശ്ശേരി: കൊച്ചി സർവകലാശാല ഒന്നാം വർഷ ബി.ടെക് വിദ്യാർഥികളെ റാഗ് ചെയ്തതായി പരാതി. പോളിമർ സയൻസിലെ നാല് വിദ്യാർഥികളെ സീനിയർ ബാച്ചുകളിലെ വിദ്യാർഥികൾ റാഗ് ചെയ്തതായി അധികൃതർക്ക് വിദ്യാർഥികളുടെ രക്ഷിതാക്കൾ ഫോണിലൂടെ പരാതി അറിയിച്ചു. ഇതി​െൻറ അടിസ്ഥാനത്തിൽ ഡിപ്പാർട്ട്മ​െൻറ് കൗൺസിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ പരാതിയിൽ കഴമ്പുള്ളതായി കണ്ടെത്തി. തുടർന്ന് റിപ്പോർട്ട് രജിസ്ട്രാർക്ക് നൽകി. വിദ്യാർഥികളെ സീനിയർ വിദ്യാർഥികൾ ഇവർ താമസിക്കുന്ന ഹോസ്റ്റലിലേക്ക് വിളിച്ചുവരുത്തി വിഡിയോ ഗെയ്മുകൾ കാണിക്കുകയും പിന്നീട് ഇതുപോലെ കാണിക്കാൻ ആവശ്യപ്പെടുകയും ചെയ്തതായാണ് രക്ഷിതാക്കൾ അധികൃതരെ അറിയിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.