കൊച്ചി: സീറോ മലബാര്‍ സഭ സിനഡിന് കാക്കനാട് മൗണ്ട് സെൻറ് തോമസില്‍ തിങ്കളാഴ്ച തുടക്കമാകും. മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയില്‍ നടക്കുന്ന സിനഡില്‍ മെത്രാന്മാർ പങ്കെടുക്കും. സിനഡിെൻറ 25ാമത് സമ്മേളനത്തിെൻറ രണ്ടാം സെഷനാണിത്. ജന്മശതാബ്ദി ആഘോഷിക്കുന്ന മാര്‍ത്തോമ സഭ വലിയ മെത്രാപ്പോലീത്ത ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിന് ചടങ്ങില്‍ സ്വീകരണം നല്‍കും. രാവിലെ സാഗര്‍ ബിഷപ് മാര്‍ ആൻറണി ചിറയത്ത് പ്രാരംഭധ്യാനം നയിക്കും. ഉച്ചക്ക് 2.30ന് മേജര്‍ ആര്‍ച്ച്ബിഷപ് ഉദ്ഘാടനം നിര്‍വഹിക്കും. സെപ്റ്റംബര്‍ ഒന്നിന് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.