വളന്തക്കാട് സംരക്ഷിക്കണം -^മത്സ്യത്തൊഴിലാളി കോൺഗ്രസ്

വളന്തക്കാട് സംരക്ഷിക്കണം --മത്സ്യത്തൊഴിലാളി കോൺഗ്രസ് മരട്: പരിസ്ഥിതിലോല പ്രദേശമായ വളന്തക്കാട് ദ്വീപ് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ വീണ്ടും രംഗത്ത്. 400 ഏക്കർവരുന്ന ദ്വീപിനെ ആശ്രയിച്ചാണ് അമ്പതോളം കുടുംബങ്ങൾ ജീവിക്കുന്നത്. വിവിധയിനം കണ്ടൽക്കാടുകളാൽ ചുറ്റപ്പെട്ട ദ്വീപാണ്. വിവിധ ഇന മത്സ്യങ്ങളുടെ പ്രജനനം നടക്കുന്നതും ഇവിടെയാണ്. ദ്വീപിൽ കോൺക്രീറ്റ് സൗധങ്ങൾ ഉണ്ടാക്കാൻ നീക്കമാരംഭിച്ചത് തടയും. ഇക്കോ ടൂറിസമാണ് ഇവിടെ വേണ്ടതെന്നും അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ആൻറണി കളരിക്കൽ ആവശ്യപ്പെട്ടു. പ്രസിഡൻറ് വി.വി. സജീവൻ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.