സ്വകാര്യത നിലനിർത്തുമ്പോൾ മാത്രമാണ്​ ബൗദ്ധികമായ നേട്ടങ്ങൾ കൈവരിക്കാൻ കഴിയുക ^ബി.ആർ.പി. ഭാസ്കർ

സ്വകാര്യത നിലനിർത്തുമ്പോൾ മാത്രമാണ് ബൗദ്ധികമായ നേട്ടങ്ങൾ കൈവരിക്കാൻ കഴിയുക -ബി.ആർ.പി. ഭാസ്കർ കൊച്ചി: സ്വകാര്യത നിലനിർത്തുമ്പോൾ മാത്രമാണ് ബൗദ്ധികമായ നേട്ടങ്ങൾ കൈവരിക്കാൻ കഴിയുകയെന്ന് മാധ്യമപ്രവർത്തകൻ ബി.ആർ.പി. ഭാസ്കർ. എറണാകുളം പബ്ലിക് ലൈബ്രറിയും ഓൾ ഇന്ത്യ ലോയേഴ്സ് യൂനിയനും ചേർന്ന് സംഘടിപ്പിച്ച സ്വകാര്യതയും മൗലികാവകാശവും സംവാദ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടെക്നോളജിയുടെ വികാസം അവസാനിച്ചിട്ടില്ല. നവമാധ്യമങ്ങൾ സ്വാതന്ത്ര്യം തരുന്നുണ്ടെങ്കിലും മറ്റു പലതും അവ കവർന്നെടുക്കുന്നുണ്ട്. അവയുടെ പരിമിതി നാം തിരിച്ചറിയണം. തെറ്റായ പല സ്വാധീനവും അവ ഉണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലൈബ്രറി പ്രസിഡൻറ് എസ്. രമേശൻ അധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി അശോക് എം. ചെറിയാൻ സ്വാഗതവും ഓൾ ഇന്ത്യ ലോയേഴ്സ് യൂനിയൻ ജില്ല സെക്രട്ടറി കെ.കെ. നാസർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.